ദുബായ്: ബഹ്റൈനിലേക്ക് എമിറേറ്റ്സ് ഒരു വിമാന സര്‍വീസ് കൂടി ആരംഭിച്ചു. ഇതോടെ ബഹ്റൈനിലേക്കുള്ള പ്രതിദിന സര്‍വീസുകളുടെ എണ്ണം രണ്ട് ആയി. രാവിലെ 9.45 ന് പുറപ്പെട്ട് ബഹ്റൈന്‍ സമയം രാവിലെ 10ന് എത്തും. തിരികെ രാവിലെ 11.30നു പുറപ്പെട്ട് യുഎഇ സമയം 1.55ന് എത്തും. ജൂണിലാണ് ബഹ്റൈന്‍ സര്‍വീസ് എമിറേറ്റ്സ് പുനരാരംഭിച്ചത്.
വൈകിട്ട് 4.10നു പുറപ്പെട്ട് ബഹ്റൈന്‍ സമയം 4.30ന് എത്തിച്ചേരുന്ന വിമാനമാണിത്. തിരികെ വൈകിട്ട് 5.50ന് പുറപ്പെട്ട് 8ന് ദുബായിലെത്തും. ട്രാവല്‍ ഏജസികളില്‍ നിന്നോ എമിറേറ്റ്സ് സൈറ്റില്‍ നിന്നോ ടിക്കറ്റ് എടുക്കാം. സൈറ്റ്: www.emirates.com. വിവിധ രാജ്യങ്ങളിലെ 85ല്‍ ഏറെ നഗരങ്ങളിലേക്ക് എമിറേറ്റ്സ് സര്‍വീസ് നടത്തുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.