യുഎഇയില്‍ താപനില താഴ്ന്നു. രാത്രിയിലും പുലര്‍ച്ചെയും നേരിയ തോതില്‍ തണുപ്പ് തുടങ്ങി. തീരദേശ മേഖലകളില്‍ കാറ്റ് ശക്തമായി. ചിലയിടങ്ങളില്‍ ചാറ്റല്‍ മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷകര്‍ അറിയിച്ചു.
പാര്‍ക്ക് ചെയ്തിരിക്കുന്ന കാറുകളില്‍ കുട്ടികളെ ഒറ്റയ്ക്കിരുത്തി പോകുന്ന രക്ഷിതാക്കള്‍ക്ക് മുന്നറിയിപ്പുമായി ദുബായ് പൊലീസ്. ഇത്തരക്കാരെ പ്രോസിക്യൂട്ട് ചെയ്യുമെന്ന് ശനിയാഴ്ച സാമൂഹിക മാധ്യമങ്ങളിലൂടെ പൊലീസ് മുന്നറിയിപ്പ് നല്കി. രക്ഷിതാക്കള്‍ ഇക്കാര്യത്തില്‍ ഉത്തരവാദിത്ത ബോധത്തോടെ പെരുമാണമെന്ന് പൊലീസ് നേരത്തെ തന്നെ നിര്‍ദേശിച്ചിരുന്നു.
സന്ദര്‍ശക, വിനോദസഞ്ചാര വീസയില്‍ ദുബായിലെത്തുന്നവര്‍ യാത്ര പുറപ്പെടും മുന്‍പ് നിബന്ധനകളെല്ലാം ഉറപ്പാക്കണമെന്നാണ് നിര്‍ദേശം. 96 മണിക്കൂറിനുള്ളില്‍ ലഭിച്ച കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്, വീസാ കാലാവധി കഴിയുമ്പോള്‍ ദുബായില്‍ നിന്ന് മടങ്ങിപ്പോകുന്നു എന്ന് ഉറപ്പുവരുത്തുന്ന മടക്കയാത്ര ടിക്കറ്റ്, ആരോഗ്യഇന്‍ഷുറന്‍സ് എന്നിവ നിര്‍ബന്ധമായും കയ്യിലുണ്ടായിരിക്കണം.
തണുപ്പുകാലത്തിനു മുന്നോടിയായി യുഎഇയില്‍ ഈ മാസം കൂടുതല്‍ മഴ പ്രതീക്ഷിക്കാമെന്നു കാലാവസ്ഥാ നിരീക്ഷകര്‍. പകലും ചൂടു കുറഞ്ഞു.
യുഎഇയില്‍ കെട്ടിടങ്ങളില്‍ നിന്ന് അഗ്നിശമന സംവിധാനം നീക്കം ചെയ്താല്‍ ഒരു വര്‍ഷത്തില്‍ കുറയാത്ത തടവോ 50,000 ദിര്‍ഹം പിഴയോ ശിക്ഷ. ഉപകരണങ്ങള്‍ സ്ഥാനമാറ്റം വരുത്തിയാലും കേടുവരുത്തിയാലും ശിക്ഷ ലഭിക്കും. സുരക്ഷാചട്ടങ്ങള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് യുഎഇ അറ്റോര്‍ണി ജനറല്‍ ഓഫിസ് വ്യക്തമാക്കി.
മാര്‍ച്ച് ഒന്നു മുതല്‍ ജുലൈ 11 വരെ വീസ കാലാവധി കഴിഞ്ഞവര്‍ക്ക് പിഴ കൂടാതെ നാട്ടിലേയ്ക്ക് മടങ്ങിപ്പോകാനും വീസ പുതുക്കാനും അനുവദിച്ചിരുന്ന സമയം അവസാനിച്ചു. ഞായര്‍ മുതല്‍ പിഴ ഒടുക്കിയാലേ നാട്ടിലേയ്ക്ക് തിരിച്ചുപോകാനും വീസ നിയമാനുസൃതമാക്കാനും സാധിക്കുകയുള്ളൂ. കോവിഡ്19 നെ തുടര്‍ന്നായിരുന്നു അധികൃതര്‍ 3 മാസത്തെ ഇളവ് അനുവദിച്ചിരുന്നത്.
അപകടത്തില്‍ തൊഴിലാളിക്ക് പരുക്കുണ്ടെങ്കില്‍ 3 ദിവസത്തിനകം അറിയിക്കണം. തൊഴിലാളി ജോലിക്ക് പോകുമ്പോഴോ താമസകേന്ദ്രത്തിലേക്കു മടങ്ങുമ്പോഴോ അപകടം സംഭവിച്ചാലും തൊഴിലുടമയുടെ പരിധിയില്‍ വരും. ജീവനക്കാര്‍ക്ക് രോഗം ബാധിച്ചാലും മറച്ചുവയ്ക്കരുത്. മരണ കാരണമാകുന്ന രോഗങ്ങളെക്കുറിച്ച് വ്യക്തതയുണ്ടാകണം. ഫെഡറല്‍ തൊഴില്‍ നിയമപ്രകാരം അപകട വിവരങ്ങള്‍ മറച്ചുവയ്ക്കുന്നത് ഗുരുതര വീഴ്ചയാണ്.
യുഎഇയില്‍ നിന്ന് ചുരുങ്ങിയ ദിവസത്തേയ്ക്ക് വിദേശ സന്ദര്‍ശനം നടത്താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഇത് ഏറെ സഹായകമാകും. യാത്രാ അനുമതിക്ക് 30 ദിവസത്തെ കാലാവധിയാണ് ലഭിക്കുക. എന്നാല്‍ വീസാ കാലാവധി ഉള്ളവര്‍ക്ക് മാത്രമേ യുഎഇയില്‍ നിന്ന് ഇത്തരത്തില്‍ മടങ്ങിവരാനുള്ള യാത്രാനുമതി നല്‍കുകയുള്ളൂ എന്നും വ്യക്തമാക്കി.
നാലാമത് ദുബായ് ഫിറ്റ്നസ് ചലഞ്ച് (ഡിഎഫ്സി) ഈ മാസം 30ന് ആരംഭിക്കും. ദുബായ് കിരീടാവകാശിയും എക്സിക്യുട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം നേതൃത്വം നല്കുന്ന ഫിറ്റ്നസ് ചലഞ്ച് നവംബര്‍ 28 ന് അവസാനിക്കും. പൊതുജനങ്ങളെ ഊര്‍ജസ്വലരാക്കി ഐക്യപ്പെടുത്തുകയാണ് ഡിഎഫ്സിയുടെ ലക്ഷ്യം.
ഉമ്മുല്‍ഖുവൈനില്‍ കേസില്‍പെട്ട വാഹനങ്ങള്‍ക്ക് ഇനി സ്മാര്‍ട് പൂട്ട്. കേസില്‍പെട്ട വാഹനങ്ങള്‍ ഉടമകള്‍ക്ക് സ്വന്തം ഉത്തരവാദിത്തത്തില്‍ സൂക്ഷിക്കാം. എന്നാല്‍ ഈ വാഹനങ്ങള്‍ നിരത്തിലറക്കാന്‍ സാിക്കില്ലെന്ന് ഗതാഗത വകുപ്പ് മേധാവി കേണല്‍ സഈദ് ഉബൈദ് ബിന്‍ അറാന്‍ പറഞ്ഞു.