വെബ്സൈറ്റ് അനധികൃതമാണെന്നും കോഴ്സുകള്‍ക്ക് നല്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ക്ക് യാതൊരു യോഗ്യതയുമില്ലെന്നും കണ്ടെത്തി. ഏതാണ്ട് 600 കോഴ്സുകള്‍ വാഗ്ദാനം ചെയ്തിരുന്ന വെബ്സൈറ്റ് 33 ദശലക്ഷം രൂപയാണ് ഫീസ് ഈടാക്കിയിരുന്നത്.
കിലോവാട്ടിന് 26 ഫില്‍സ് എന്ന തുച്ഛ നിരക്കില്‍ വൈദ്യുതി ഉല്പാദിപ്പിക്കാന് കഴിയുമെന്നതാണ് പുതിയ പദ്ധതിയുടെ പ്രത്യേകത. പദ്ധതി പൂര്‍ത്തിയാകുന്നമതാടെ ഒറ്റ ഇടത്ത് നിന്ന് 700 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനാകും എന്നത് മറ്റൊരു പ്രത്യേകതയാണ്.
മറ്റ് വാഹനങ്ങള്‍ക്ക് തടസ്സം സൃഷടിച്ച് ആരെങ്കിലും വാഹനം പാര്‍ക്ക് ചെയ്താല്‍ വാഹന നമ്പര്‍ ദുബായ് പൊലീസ് സ്മാര്‍ട്ട് ആപ്ലിക്കേഷന്‍ വഴി അറിയിക്കാം. വഴി മുടക്കിയ വാഹനത്തിന്റെ ഉടമയോട് വാഹനം മാറ്റാന്‍ നിര്‍ദ്ദേശിച്ച് സന്ദേശം നല്‍കുകയും വാഹനം എടുത്തുമാറ്റാന്‍ ആവശ്യത്തിന് സമയം ഉടമയ്ക്ക് അനുവദിക്കുകയും ചെയ്യും. പ്രതികരണം ഇല്ലെങ്കില്‍ നിയമലംഘനം രേഖപ്പെടുത്തപ്പെടും.
സ്മാര്‍ട് പൊലീസ് സ്റ്റേഷനില്‍ യന്ത്രസഹായത്തോടെ കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനും പൊലീസ് രേഖകള്‍ ലഭ്യമാക്കാനും സാധിക്കുമെന്നതാണ് പ്രത്യേകത. 27 പ്രധാന സേവനങ്ങളും 33 ഉപസേവനങ്ങളുമാണ് ഈ കേന്ദ്രം വഴി ലഭ്യമാവുക.
കെട്ടിട നിര്‍മാണ മേഖലയുമായി ബന്ധപ്പെട്ട ആരോഗ്യസുരക്ഷാ മാനദണ്ഡങ്ങള്‍ യു.എ.ഇ കര്‍ശനമാക്കുന്നു. നടപടികളുടെ ഭാഗമായി മനുഷ്യര്‍ക്ക് ഹാനികരമായ പെയിന്റ് ഉല്പന്നങ്ങളുടെ ഉപയോഗത്തിനും കടുത്തനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.
അത്യാധുനിക സജ്ജീകരണങ്ങളോടു കൂടിയ റിസോര്‍ട്ടില്‍ 3000 പേര്‍ക്ക് താമസിക്കാം. നാല് ഡെക്കുകളിലായി നിര്‍മിക്കുന്ന റിസോര്‍ട്ടില്‍ കടല്‍തട്ടിലെ ജീവിതം ദൃശ്യമാകുന്ന റസ്റ്ററന്റുകള്‍, കടലിനടിയിലെ സ്പാ, വിനോദ കേന്ദ്രങ്ങള്‍ എല്ലാമുണ്ട്.
ഇനി നോല്‍കാര്‍ഡ് ഉപയോഗിച്ച് പെട്രോള്‍ അടിക്കാനും സാധനം വാങ്ങാനും വരെ സാധിക്കും. ഇനോക് പമ്പുകളില്‍ നിന്ന് പെട്രോളടിക്കാനും സൂം, പ്രോേന്റാ, പാവസ്സ് പിസ്സ തുടങ്ങിയ ഔട്ട്ലെറ്റുകളില് ഷോപ്പിങിനും ഈ കാര്‍ഡ് മുഖേന പണം നല്‍കാനുമാണ് പുതിയതായി സൗകര്യമൊരുങ്ങുന്നത്.
ഫ്ലൈ ദുബായ് വിമാനങ്ങള്‍ ഇന്ന് മുതല്‍ ഇന്ത്യന്‍ വിമാനത്താവളങ്ങളടക്കം 80 നഗരങ്ങളിലേക്കുള്ള നിരക്ക് പകുതിയിലേറെയാണ് വെട്ടികുറച്ചത്. കൊച്ചിയിലേക്ക് 772 ദിര്‍ഹമിന് പോയി വരാം. നവംബറില്‍ ഇത് 696 ദിര്‍ഹമായും, ഫെബ്രുവരിയില്‍ 544 ദിര്‍ഹവുമായി കുറയുന്നുണ്ട്. ക്രിസ്മസും ന്യൂഇയറും വരുന്നതിനാല്‍ ഡിസംബറിലെ നിരക്ക് പ്രഖ്യാപിച്ചിട്ടില്ല.
ഒക്ടോബര്‍ 15 മുതലാണ് ഈ റോഡുകളില്‍ വാഹനങ്ങളുടെ വേഗപരിധി കുറയ്ക്കുന്നത്. രണ്ട് റോഡുകളിലും വേഗത മണിക്കൂറില്‍ 110 കിലോമീറ്ററാക്കിയാണ് കുറയ്ക്കുകയെന്ന് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട് അതോറിറ്റി (ആര്‍ടിഎ) ട്വിറ്ററിലൂടെ അറിയിച്ചു.
60 മലയാളികളടക്കം എണ്‍പതിലേറെ ജീവനക്കാരാണ് ലേബര്‍ക്യാമ്പില്‍ കഴിയുന്നത്. മലയാളിയുടെ ഉടമസ്ഥതയിലുള്ള ബേക്കറി- റെസ്റ്റോറന്റ് ശൃംഖലയിലെ തൊഴിലാളികളാണിവര്‍. ശമ്പളം നിഷേധിച്ചതിന് പുറമെ ഇവരുടെ വിസ പുതുക്കാത്തതിനാല്‍ നാട്ടില്പോകാന് ഈ തൊഴിലാളികള്‍ ഇനി വന്‍തുക പിഴ അടയ്ക്കേണ്ടിയും വരും.