Currency

ഓഫ് സീസണ്‍: യാത്രക്കാരെ ആകര്‍ഷിക്കാന്‍ വന്‍ ആനുകൂല്യങ്ങളുമായി വിമാന കമ്പനികള്‍

സ്വന്തം ലേഖകന്‍Friday, September 15, 2017 1:25 pm

ഫ്‌ലൈ ദുബായ് വിമാനങ്ങള്‍ ഇന്ന് മുതല്‍ ഇന്ത്യന്‍ വിമാനത്താവളങ്ങളടക്കം 80 നഗരങ്ങളിലേക്കുള്ള നിരക്ക് പകുതിയിലേറെയാണ് വെട്ടികുറച്ചത്. കൊച്ചിയിലേക്ക് 772 ദിര്‍ഹമിന് പോയി വരാം. നവംബറില്‍ ഇത് 696 ദിര്‍ഹമായും, ഫെബ്രുവരിയില്‍ 544 ദിര്‍ഹവുമായി കുറയുന്നുണ്ട്. ക്രിസ്മസും ന്യൂഇയറും വരുന്നതിനാല്‍ ഡിസംബറിലെ നിരക്ക് പ്രഖ്യാപിച്ചിട്ടില്ല.

ദുബായ്: ആഘോഷ സീസണ്‍ അവസാനിച്ചതോടെ വിമാന കമ്പനികള്‍ പുതിയ ഓഫറുകള്‍ പ്രഖ്യാപിച്ചു. അടുത്ത രണ്ടര മാസക്കാലം ഓഫ് സീസണ്‍ ആയതിനാല്‍ സീറ്റ് നിറയ്ക്കാന്‍ വന്‍ ആനുകൂല്യങ്ങളാണ് കമ്പനികള്‍ പ്രഖ്യാപിക്കുന്നത്.

ഫ്‌ലൈ ദുബായ് വിമാനങ്ങള്‍ ഇന്ന് മുതല്‍ ഇന്ത്യന്‍ വിമാനത്താവളങ്ങളടക്കം 80 നഗരങ്ങളിലേക്കുള്ള നിരക്ക് പകുതിയിലേറെയാണ് വെട്ടികുറച്ചത്. കൊച്ചിയിലേക്ക് 772 ദിര്‍ഹമിന് പോയി വരാം. നവംബറില്‍ ഇത് 696 ദിര്‍ഹമായും, ഫെബ്രുവരിയില്‍ 544 ദിര്‍ഹവുമായി കുറയുന്നുണ്ട്. ക്രിസ്മസും ന്യൂഇയറും വരുന്നതിനാല്‍ ഡിസംബറിലെ നിരക്ക് പ്രഖ്യാപിച്ചിട്ടില്ല.

എമിറേറ്റ്‌സ് എയര്‍ലൈന്‍സ് ഇന്ത്യന്‍ വിമാനത്താവളങ്ങളിലേക്ക് 10 കിലോ അധിക ബാഗേജ് ആനുകൂല്യം പ്രഖ്യാപിച്ചിട്ടുണ്ട്. ചില രാജ്യങ്ങളിലേക്ക് 15 കിലോ അധിക ബാഗേജ് ആനുകൂല്യമുണ്ട്. ആഘോഷ സീസണുകളില്‍ ആളെ പിഴിയുന്ന വിമാന കമ്പനികള്‍ ഓഫ് സീസണ്‍ ആരംഭിച്ചതോടെ കൂടുതല്‍ പ്രഖ്യാപനങ്ങളുമായി വരാനിക്കുന്നതേയുള്ളു.

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x