കെട്ടിട നിര്‍മാണ മേഖലയുമായി ബന്ധപ്പെട്ട ആരോഗ്യസുരക്ഷാ മാനദണ്ഡങ്ങള്‍ യു.എ.ഇ കര്‍ശനമാക്കുന്നു. നടപടികളുടെ ഭാഗമായി മനുഷ്യര്‍ക്ക് ഹാനികരമായ പെയിന്റ് ഉല്‍പന്നങ്ങളുടെ ഉപയോഗത്തിനും കടുത്തനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.
റിയാദ്: കെട്ടിട നിര്‍മാണ മേഖലയുമായി ബന്ധപ്പെട്ട ആരോഗ്യസുരക്ഷാ മാനദണ്ഡങ്ങള്‍ യു.എ.ഇ കര്‍ശനമാക്കുന്നു. നടപടികളുടെ ഭാഗമായി മനുഷ്യര്‍ക്ക് ഹാനികരമായ പെയിന്റ് ഉല്‍പന്നങ്ങളുടെ ഉപയോഗത്തിനും കടുത്തനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ജനങ്ങളുടെ ആരോഗ്യ കാര്യങ്ങളില്‍ ഒരുവിട്ടുവീഴ്ചയ്ക്കും തയാറല്ലെന്ന മുന്നറിയിപ്പാണ് അധികൃതര്‍ നല്‍കുന്നത്.
കെട്ടിട നിര്‍മാണ രംഗത്തിനു പുറമെ പെയിന്റ് ഉപയോഗം ഉള്‍പ്പെടെ എല്ലാ മേഖലകളിലും കണിശമായ മാനദണ്ഡങ്ങളാണ് നടപ്പിലാക്കുന്നത്. ഇതിലൂടെ ജനങ്ങളുടെ ആരോഗ്യവും പരിസ്ഥിതിക്കും ദോഷം ചെയ്യുന്ന പെയിന്റ് ഉല്‍പന്നങ്ങള്‍ തടയാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് പ്രമുഖ പെയിന്റ് നിര്‍മാണ കമ്പനികള്‍.
നിര്‍മാണ ഘട്ടത്തിലും കെട്ടിടങ്ങളുടെ അലങ്കാര സമയത്തും കര്‍ശനമായ സുരക്ഷാ പരിശോധന നടത്താനാണ് തീരുമാനം. ദുബായില്‍ മാത്രമല്ല, യു.എ.ഇയിലെ മറ്റ് എമിറേറ്റുകളിലും സമാനമായ നടപടിയാണ് കൈക്കൊള്ളുക.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.