ഇനി നോല്‍കാര്‍ഡ് ഉപയോഗിച്ച് പെട്രോള്‍ അടിക്കാനും സാധനം വാങ്ങാനും വരെ സാധിക്കും. ഇനോക് പമ്പുകളില്‍ നിന്ന് പെട്രോളടിക്കാനും സൂം, പ്രോേന്റാ, പാവസ്‌സ് പിസ്സ തുടങ്ങിയ ഔട്ട്‌ലെറ്റുകളില്‍ ഷോപ്പിങിനും ഈ കാര്‍ഡ് മുഖേന പണം നല്‍കാനുമാണ് പുതിയതായി സൗകര്യമൊരുങ്ങുന്നത്.
ദുബായ്: മെട്രോയിലും ബസിലും യാത്ര ചെയ്യുന്നവര്‍ക്കായി ഉള്ള നോല്‍കാര്‍ഡ് കൂടുതല്‍ മേഖലകളിലേക്ക്. ഇനി നോല്‍കാര്‍ഡ് ഉപയോഗിച്ച് പെട്രോള്‍ അടിക്കാനും സാധനം വാങ്ങാനും വരെ സാധിക്കും. ഇനോക് പമ്പുകളില്‍ നിന്ന് പെട്രോളടിക്കാനും സൂം, പ്രോേന്റാ, പാവസ്‌സ് പിസ്സ തുടങ്ങിയ ഔട്ട്‌ലെറ്റുകളില്‍ ഷോപ്പിങിനും ഈ കാര്‍ഡ് മുഖേന പണം നല്‍കാനുമാണ് പുതിയതായി സൗകര്യമൊരുങ്ങുന്നത്.
ഏതാനും ആഴ്ചകള്‍ മുന്‍പ് സൂം ഷോപ്പുകളിലെ ഇടപാടുകള്‍ക്ക് നോല്‍കാര്‍ഡ് സ്വീകരിക്കാന്‍ തുടങ്ങിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളിലാണ് ഇത്രയധികം സ്ഥാപനങ്ങളിലേക്ക് വ്യാപിച്ചത്. ആയിരത്തിലേറെ റീട്ടെയില്‍ സ്ഥാപനങ്ങളിലെ ഇടപാടുകള്‍ക്കാണ് നോല്‍കാര്‍ഡ് ഉപയോഗിക്കാന്‍ സൗകര്യം ഒരുങ്ങുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.