
ദുബായ്: പാര്‍ക്കിംഗ് കേന്ദ്രങ്ങളില്‍ മറ്റ് വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ തടസ്സം സൃഷടിച്ച് വാഹനം പാര്‍ക്ക് ചെയ്യുന്നവരെ തിരുത്താന്‍ സ്മാര്‍ട്ട് സംവിധാനവുമായി ദുബായ് പൊലീസ്. ഇത്തരത്തില്‍ മറ്റ് വാഹനങ്ങള്‍ക്ക് തടസ്സം സൃഷടിച്ച് ആരെങ്കിലും വാഹനം പാര്‍ക്ക് ചെയ്താല്‍ വാഹന നമ്പര്‍ ദുബായ് പൊലീസ് സ്മാര്‍ട്ട് ആപ്ലിക്കേഷന്‍ വഴി അറിയിക്കാം. വഴി മുടക്കിയ വാഹനത്തിന്റെ ഉടമയോട് വാഹനം മാറ്റാന്‍ നിര്‍ദ്ദേശിച്ച് സന്ദേശം നല്‍കുകയും വാഹനം എടുത്തുമാറ്റാന്‍ ആവശ്യത്തിന് സമയം ഉടമയ്ക്ക് അനുവദിക്കുകയും ചെയ്യും. പ്രതികരണം ഇല്ലെങ്കില്‍ നിയമലംഘനം രേഖപ്പെടുത്തപ്പെടും.
പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കാനും മുന്നറിയിപ്പ് നല്‍കാനുമാണ് എസ്.എം.എസ് മുഖേന സര്‍വീസ് നടപ്പാക്കുന്നതെന്ന് ദുബായ പൊലീസ് സ്മാര്‍ട്ട് സര്‍വീസ് വിഭാഗം ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ജനറല്‍ ഖാലിദ് നാസര്‍ അബ്ദുല്‍ റസാഖ് അല്‍ റസൂഖി പറഞ്ഞു. ചില ആളുകള്‍ മറ്റുള്ളവരുടെ സമയത്തിന് വില കല്‍പ്പിക്കാത്ത അവസ്ഥയ്ക്ക് മാറ്റം വരണം. സ്മാര്‍ട്ട് സര്‍വീസ് നടപ്പാകുന്നതോടെ ഇത്തരം ആവശ്യങ്ങള്‍ക്ക് പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് വരുന്ന വിളികള്‍ക്കും കുറവാകുണ്ടാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. കഴിഞ്ഞ വര്‍ഷം ദുബായ് പൊലീസ് സ്മാര്‍ട്ട്ആപ്പുകള്‍ ഉപയോഗിച്ചവരുടെ എണ്ണം 23.5 ലക്ഷമാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.