Currency

ദുബായില്‍ അനധികൃത കോഴ്‌സുകള്‍ നടത്തിയ വെബ്‌സൈറ്റ് അടപ്പിച്ചു

സ്വന്തം ലേഖകന്‍Monday, September 18, 2017 1:57 pm

വെബ്‌സൈറ്റ് അനധികൃതമാണെന്നും കോഴ്‌സുകള്‍ക്ക് നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ക്ക് യാതൊരു യോഗ്യതയുമില്ലെന്നും കണ്ടെത്തി. ഏതാണ്ട് 600 കോഴ്‌സുകള്‍ വാഗ്ദാനം ചെയ്തിരുന്ന വെബ്‌സൈറ്റ് 33 ദശലക്ഷം രൂപയാണ് ഫീസ് ഈടാക്കിയിരുന്നത്.

ദുബായ്: അനധികൃത സ്‌പെഷലൈസ്ഡ് കോഴ്‌സുകള്‍ നടത്തിവന്ന വെബ്‌സൈറ്റ് ദുബായില്‍ അടപ്പിച്ചു. മതിയായ അനുവാദം വാങ്ങാതെ പ്രവര്‍ത്തിച്ചിരുന്ന വെബ്‌സൈറ്റാണ് ദുബായ് സാമ്പത്തിക വകുപ്പ് (സിസിസിപി) അടപ്പിച്ചത്. വെബ്‌സൈറ്റ് ഉടമകള്‍ക്കും ഇവരുടെ പരിപാടിക്ക് വേദിയൊരുക്കിയ ഹോട്ടലിനെതിരെയും പിഴ അടക്കമുള്ള നടപടികള്‍ സ്വീകരിച്ചു.

വെബ്‌സൈറ്റ് അനധികൃതമാണെന്നും കോഴ്‌സുകള്‍ക്ക് നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ക്ക് യാതൊരു യോഗ്യതയുമില്ലെന്നും കണ്ടെത്തി. ഏതാണ്ട് 600 കോഴ്‌സുകള്‍ വാഗ്ദാനം ചെയ്തിരുന്ന വെബ്‌സൈറ്റ് 33 ദശലക്ഷം രൂപയാണ് ഫീസ് ഈടാക്കിയിരുന്നത്. ഇകൊമേഴ്‌സ് വിഭാഗത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാരികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായി സിസിസിപിയിലെ കോമേഴ്‌സ്യല്‍ കോംപ്ലയന്‍സ് ആന്‍ഡ് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍സ് വിഭാഗം നടത്തിയ പരിശോധനയിലാണ് അനധികൃത കോഴ്‌സുകള്‍ നടത്തുന്ന വെബ്‌സൈറ്റ് കണ്ടെത്തിയത്.

വെബ്‌സൈറ്റിനെക്കുറിച്ച് യാതൊരു അന്വേഷണവും നടത്താതെയാണ് ഹോട്ടല്‍ ഇവരുടെ പരിപാടി സംഘടിപ്പിച്ചത. ഇതിനെ തുടര്‍ന്നാണ് അവര്‍ക്കെതിരെ നടപടിയുണ്ടായതെന്ന് ഇലക്ട്രോണിക് കോംപ്ലയന്‍സ് വിഭാഗം തലവന്‍ മഹിര്‍ അല്‍ മര്‍സൂഖി പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x