നിരക്ക് ഈടാക്കുന്നതിലൂടെ പുറം തളളുന്ന പാഴ്വസ്തുക്കള് ഒരുപരിധിവരെ നിയന്ത്രിക്കാനും ഇത് സ്വയം സംസ്കരിക്കാന്‍ സ്ഥാപനങ്ങളെ പ്രേരിപ്പിക്കുന്നതിനും സഹായിക്കുമെന്നാണ് മുനിസിപ്പാലിറ്റിയുടെ വിലയിരുത്തല്‍. സ്വകാര്യ കമ്പനികള്‍ക്ക് പുറമേ ഹോട്ടലുകള്‍ക്കും നിരക്ക് നിര്‍ബന്ധമാക്കും.
ദുബായ്: മാലിന്യവസ്തുക്കള്‍ നിശ്ചിത സംവിധാനങ്ങളില്‍ സംസ്കരിക്കുന്നതിനു വന്‍തുക ചെലവ് വരുന്ന സാഹചര്യത്തില്‍ സ്വകാര്യ സ്ഥാപനങ്ങളുടെ പാഴ് വസ്തുക്കള്‍ നീക്കാന്‍ നിരക്ക് ഈടാക്കാന്‍ നഗരസഭ ആലോചിക്കുന്നു. വ്യാപാര, വാണിജ്യ സ്ഥാപനങ്ങള്‍ ദിവസേന പുറംതള്ളുന്ന പാഴ്വസ്തുക്കള് ശേഖരിക്കുന്നത് നഗരസഭയുടെ വാഹനങ്ങളും ജീവനക്കാരുമാണ്.
നിരക്ക് ഈടാക്കുന്നതിലൂടെ പുറം തളളുന്ന പാഴ്വസ്തുക്കള് ഒരുപരിധിവരെ നിയന്ത്രിക്കാനും ഇത് സ്വയം സംസ്കരിക്കാന്‍ സ്ഥാപനങ്ങളെ പ്രേരിപ്പിക്കുന്നതിനും സഹായിക്കുമെന്നാണ് മുനിസിപ്പാലിറ്റിയുടെ വിലയിരുത്തല്‍. സ്വകാര്യ കമ്പനികള്‍ക്ക് പുറമേ ഹോട്ടലുകള്‍ക്കും നിരക്ക് നിര്‍ബന്ധമാക്കും. എമിറേറ്റില്‍ പുറം തള്ളപ്പെടുന്ന വസ്തുക്കളില്‍ 42 ശതമാനവും വ്യപാര വാണിജ്യ മേഖലകളില്‍ നിന്നുള്ളതാണ്.
2021 ആകുമ്പഴേക്കും സംസ്കരണ മേഖലയില്‍ കുതിപ്പ് നടത്താന്‍ നഗരസഭയ്ക്ക് സാധിക്കുമെന്ന് ദുബായ് മുനിസിപ്പാലിറ്റി തലവന്‍ ഹുസൈന് നാസിര്‍ ലൂത്ത പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.