ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ സര്‍വ്വകലാശാലകള്‍, കല്‍പിത സര്‍വ്വകലാശാലകള്‍ എന്നിവയ്ക്ക് അവയുടെ പ്രവര്‍ത്തനപരിധിക്ക് പുറത്ത് കോഴ്‌സ് നടത്താന്‍ UGC അനുമതി നല്‍കിയിട്ടില്ല. വിദൂരവിദ്യാഭ്യാസത്തിന്റെ പേരില്‍ കോഴ്‌സ് നടത്തുന്നതും പരീക്ഷനടത്തുന്നതും നിയമവിരുദ്ധമാണ്.
ദുബായ്: ഇന്ത്യന്‍ സര്‍വ്വകലാശാലകള്‍ പഠനകേന്ദ്രം വഴി യുഎഇയില്‍ നടത്തുന്ന കോഴ്‌സുകള്‍ നിയമവിരുദ്ധം. ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റാണ് ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയത്. ഗള്‍ഫില്‍ ഇന്ത്യന്‍ യൂണിവേഴ്‌സിറ്റികളുടെ കോഴ്‌സുകള്‍ക്ക് ചേരുന്നതിന് അവയുടെ യുജിസി അംഗീകാരം സംബന്ധിച്ച് പരിശോധന നടത്തണമെന്നും കോണ്‍സുലേറ്റ് അറിയിച്ചു.
ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ സര്‍വ്വകലാശാലകള്‍, കല്‍പിത സര്‍വ്വകലാശാലകള്‍ എന്നിവയ്ക്ക് അവയുടെ പ്രവര്‍ത്തനപരിധിക്ക് പുറത്ത് കോഴ്‌സ് നടത്താന്‍ UGC അനുമതി നല്‍കിയിട്ടില്ല. വിദൂരവിദ്യാഭ്യാസത്തിന്റെ പേരില്‍ കോഴ്‌സ് നടത്തുന്നതും പരീക്ഷനടത്തുന്നതും നിയമവിരുദ്ധമാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി യുജിസി കഴിഞ്ഞവര്‍ഷം ജൂലൈയില്‍ പുറത്തിറക്കിയ അറിയിപ്പ് അനുബന്ധമായി ചേര്‍ത്താണ് ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.
യുജിസി ഇക്കാര്യം പലകുറി വ്യക്തമാക്കിയിട്ടും യുഎഇയില്‍ വിവിധ ഇന്ത്യന്‍ സര്‍വ്വകലാശാലകളുടെ കോഴ്‌സുകള്‍ തുടരുന്ന പശ്ചാത്തലത്തിലാണ് കോണ്‍സുലേറ്റിന്റെ അറിയിപ്പ്. വെബ്‌സൈറ്റില്‍ പരിശോധിച്ച് അംഗീകാരം ഉറപ്പാക്കിയ ശേഷമേ കോഴ്‌സുകള്‍ക്ക് ചേരാവൂ എന്ന് കോണ്‍സുലേറ്റ് മുന്നറിയിപ്പ് നല്‍കുന്നു. ദിവസങ്ങള്‍ക്ക് മുന്‍പ് ഭാരതീയാര്‍ യൂണിവേഴ്‌സിറ്റിയുടെ യുഎഇയിലെ ആറ് പഠനകേന്ദ്രങ്ങള്‍ അടച്ചുപൂട്ടാന്‍ ചെന്നൈ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇത് നിരവധി വിദ്യാര്‍ഥികളുടെ പഠനം അനിശ്ചിതത്വത്തിലാക്കുകയും ചെയ്തിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.