യുഎഇയില്‍ പെരുന്നാള്‍ അവധി ആരംഭിക്കുന്ന 31 മുതല്‍ സെപ്തംബര്‍ മൂന്ന് വരെയാണ് ദുബായ് നഗരത്തില്‍ വാഹനങ്ങള്‍ സൗജന്യമായി പാര്‍ക്ക് ചെയ്യാവുന്നത്. ബഹുനില പാര്‍ക്കിങ് ലോട്ടുകള്‍ ഒഴികെ മറ്റെല്ലാ പാര്‍ക്കിങ് സോണിലും ഈ ആനുകൂല്യം ലഭ്യമായിരിക്കും.
ദുബായ്: ബലി പെരുന്നാള്‍ അവധി ദിവസങ്ങളില്‍ ദുബായ് നഗരത്തില്‍ പാര്‍ക്കിങ് സൗജന്യം. യുഎഇയില്‍ പെരുന്നാള്‍ അവധി ആരംഭിക്കുന്ന 31 മുതല്‍ സെപ്തംബര്‍ മൂന്ന് വരെയാണ് ദുബായ് നഗരത്തില്‍ വാഹനങ്ങള്‍ സൗജന്യമായി പാര്‍ക്ക് ചെയ്യാവുന്നത്. ബഹുനില പാര്‍ക്കിങ് ലോട്ടുകള്‍ ഒഴികെ മറ്റെല്ലാ പാര്‍ക്കിങ് സോണിലും ഈ ആനുകൂല്യം ലഭ്യമായിരിക്കും. സെപ്തംബര്‍ നാല് മുതല്‍ പാര്‍ക്കിങ് ഫീസ് ഈടാക്കി തുടങ്ങും.
ദുബായ് മെട്രോ, ബസ് എന്നിവയുടെ പ്രവര്‍ത്തനസമയവും നീട്ടി. പെരുന്നാള്‍ അവധിക്ക് ബുര്‍ജ് ഖലീഫ പരിസരത്ത് ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. 31 ന് ദുബൈ മെട്രോ റെഡ് ലൈനില്‍ രാവിലെ അഞ്ചരക്ക് സര്‍വീസ് തുടങ്ങും. ഗ്രീന്‍ലൈനില്‍ രാവിലെ 5.50 ന് ആരംഭിക്കുന്ന ട്രെയിന്‍ സര്‍വീസ് രാത്രി രണ്ട് വരെ ഉണ്ടാകും. സെപ്തംബര്‍ ഒന്നിന് രാവിലെ പത്തിന് സര്‍വീസ് ആരംഭിക്കുന്ന ട്രെയിനുകള്‍ രാത്രി രണ്ടിനാണ് സേവനം അവസാനിപ്പിക്കുക. സെപ്തംബര്‍ രണ്ട് മൂന്ന് ദിവസങ്ങളില്‍ രാവിലെ അഞ്ചരയ്ക്ക് ആരംഭിക്കുന്ന മെട്രോ സര്‍വീസ് രാത്രി രണ്ട് വരെ തുടരും.
അവധി ദിവസങ്ങളില്‍ ബൂര്‍ജ് ഖലീഫ, ദുബായ് മാള്‍, ദുബായ് ഡൗണ്‍ടൗണ്‍ മേഖലയില്‍ മൂന്നരലക്ഷത്തിലേറെ സന്ദര്‍ശകര്‍ എത്തുന്നതിനാല്‍ ഇവിടെ വാഹനങ്ങള്‍ വഴി തിരിച്ചുവിടുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.