66 ലക്ഷം യാത്രക്കാരാണ് ഈ വര്‍ഷം ആദ്യ പകുതിയില്‍ മാത്രം ജല ഗതാഗത സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തിയത്. ഇതില്‍ 62 ലക്ഷം പേരും അബ്രയിലാണ് സഞ്ചരിച്ചത്. റോഡ് ഗതാഗത അതോറിറ്റി പുറത്തുവിട്ട കണക്കിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ദുബായ്: ദുബായില്‍ ജല ഗതാഗത സംവിധാനമായ അബ്ര ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധന. 66 ലക്ഷം യാത്രക്കാരാണ് ഈ വര്‍ഷം ആദ്യ പകുതിയില്‍ മാത്രം ജല ഗതാഗത സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തിയത്. ഇതില്‍ 62 ലക്ഷം പേരും അബ്രയിലാണ് സഞ്ചരിച്ചത്. റോഡ് ഗതാഗത അതോറിറ്റി പുറത്തുവിട്ട കണക്കിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അബ്രയില്‍ കൂടുതല്‍ മെച്ചപ്പെട്ട സംവിധാനങ്ങള്‍ ഒരുക്കാനുള്ള തയറാറെടുപ്പിലാണ് അധികൃതര്‍.
പരമ്പരാഗത അബ്രകള്ക്കു പുറമെ വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്നതും ശീതികരിച്ചതുമായ അബ്രകളും യാത്രക്കാരുടെ പ്രിയ വാഹനമായി. പഴമയുടെ ചന്തവും ആധുനികതയുടെ മികവും ഒന്നിച്ച ഇത്തരം വാഹനങ്ങള്‍ യാത്രക്കാര്‍ക്ക് ഉല്ലാസം പകരുന്നതാണ്. വാട്ടര്ബസുകളില് രണ്ടര ലക്ഷത്തോളം പേര് സഞ്ചരിച്ചപ്പോള്‍ ഫെറിയില്‍ ഒന്നേ കാല് ലക്ഷത്തിലേറെ പേരും ജലടാക്സിയില് 16,705 പേരും സഞ്ചരിച്ചു.
നഗരത്തിന്റെ പുത്തന്‍ കാഴ്ചാ വിസ്മയമായ ദുബായ് കനാലിന്റെ വരവോടെ താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും ജലഗതാഗതം കൂടുതല്‍ ആകര്‍ഷകമായി മാറിയതായും അധികൃതര്‍ പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.