മലിനീകരണ തോത് കുറച്ച് പരിസ്ഥിതി സംരക്ഷിക്കാനും പൊതുഗതാഗത സൗകര്യങ്ങളെ സാര്‍വത്രികമാക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമായിട്ടാണ് ദുബായ് വീണ്ടും കാര്‍ രഹിതദിനം ആചരിക്കുന്നത്.
തങ്ങളെ എങ്ങനെയെങ്കിലും രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്, സഹമന്ത്രി വി.കെ സിങ് എന്നിവര്‍ക്കാണു ജീവനക്കാര്‍ സന്ദേശമയച്ചിരിക്കുന്നത്. യുഎഇയിലെ നാലു മര്‍ച്ചന്റ് കപ്പലുകളില്‍ ജോലി ചെയ്യുന്ന നാവികരാണ് ദുരിതത്തിലായിരിക്കുന്നത്.
കഴിഞ്ഞ കുറച്ചുകാലമായി ദാവൂദ് ഇബ്രാഹിമിന്റെ പേരിലുള്ള സ്വത്തുക്കളെക്കുറിച്ച് യുഎഇ പോലീസ് അന്വേഷണത്തിലായിരുന്നു. കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിനിടെ ഇയാളുടെ സ്വത്ത് വിവരങ്ങളെക്കുറിച്ച് യുഎഇ സര്‍ക്കാരിന് ഇന്ത്യ വ്യക്തമായ വിവരം നല്‍കിയിരുന്നു.
ഇതാദ്യമായാണ് ഒരു മലയാളി വിദേശ രാജ്യത്തിന്റെ സൈനിക നേതൃത്വത്തില്‍ ഉന്നത പദവിയില്‍ എത്തുന്നത്. സൗദി അറേബ്യ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബിസിനസുകാരന് കൂടിയാണ് റഫീഖ് മുഹമ്മദ്.
500 ല്‍ കൂടുതല്‍ ജീവനക്കാരുള്ള സ്വകാര്യ മേഖലയിലെ കമ്പനികള്‍ ആരോഗ്യസുരക്ഷാ ഓഫിസര്‍ തസ്തികയില്‍ ഒരു സ്വദേശിയെയെങ്കിലും നിയമിക്കുക, ആയിരത്തിലധികം ജീവനക്കാരുള്ള കമ്പനികള്‍ ഡാറ്റ എന്‍ട്രി തസ്തികകളില്‍ യു.എ.ഇ പൗരന്മാരെ നിയമിക്കുക എന്നീ ഉത്തരവുകള്‍ പാലിക്കുന്നുണ്ടോയെന്ന് അറിയാന്‍ പരിശോധന ആരംഭിച്ചു.
നാല് ദിവസമായി തുടരുന്ന കനത്ത മൂടല്‍മഞ്ഞ് യുഎഇയിലെ വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം അവതാളത്തിലാക്കിയിരിക്കുകയാണ്. പുതുവര്‍ഷത്തിലെ ആദ്യ ദിനം തന്നെ നിരവധി വിമാന സര്‍വീസുകള്‍ മുടങ്ങി. തലചായ്ക്കാന്‍ പോലും ഇടമില്ലാതെ ദുബായ്, ഷാര്‍ജ വിമാനത്താവളങ്ങളില്‍ മണിക്കൂറുകള്‍ കുടുങ്ങിപോയ അവസ്ഥയിലാണ് മലയാളികളടക്കം നിരവധി പേര്.
സൂപ്പര്‍ 98 പെട്രോളിന് 1.91 ദിര്‍ഹവും ഏറെ ജനകീയമായ സ്പെഷ്യലിന് 1.80 ദിര്‍ഹവും നല്‍കണം. ഡിസംബറിലെ വിലയെ അപേക്ഷിച്ച് സൂപ്പറിന്റെ വിലയില്‍ 6.1 ശതമാനവും സ്പെഷ്യലിന്റെ വിലയില്‍ 6.5 ശതമാനവും വര്‍ധനവുണ്ടായി.
ദുബായിലെ പ്രവാസികളെല്ലാം ഇന്‍ഷൂറന്‍സ് പരിരക്ഷയ്ക്ക് കീഴിലാകണമെന്ന നിബന്ധന ദുബായ് ഹെല്‍ത്ത് അതോറിറ്റി നീട്ടി.
സര്‍ക്കാര്‍ മേഖലയില്‍ നേരത്തെ തന്നെ അവധി പ്രഖ്യാപിച്ചിരുന്നു. ഫെഡറല്‍ അതോറിറ്റിയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
125ലേറെ സേവനങ്ങളുമായി പുതുക്കിയ സ്മാർട്ട് ആപ്പ് ദുബായ് പോലീസ് പുറത്തിറക്കി. ഐഫോണുകളില്‍ ഉപയോഗിക്കാനാവുന്ന രീതിയിലാണ് ഇപ്പോള്‍ പുതിയ ആപ്പ് പുറത്തിറക്കിയിരിക്കുന്നത്.