ദുബായിലെ പ്രവാസികളെല്ലാം ഇന്‍ഷൂറന്‍സ് പരിരക്ഷയ്ക്ക് കീഴിലാകണമെന്ന നിബന്ധന ദുബായ് ഹെല്‍ത്ത് അതോറിറ്റി നീട്ടി.
ദുബായ്: ദുബായിലെ പ്രവാസികളെല്ലാം ഇന്‍ഷൂറന്‍സ് പരിരക്ഷയ്ക്ക് കീഴിലാകണമെന്ന നിബന്ധനയുടെ സമയപരിധി ദുബായ് ഹെല്‍ത്ത് അതോറിറ്റി നീട്ടി. ഇന്‍ഷൂറന്‍സ് കമ്പനികള്‍ക്ക് ലഭിച്ച് കൊണ്ടിരിക്കുന്ന അപേക്ഷകളുടെ എണ്ണത്തിലുണ്ടായിരിക്കുന്ന വർധന കണക്കിലെടുത്താണ് തീരുമാനം.
2016 ഡിസംബര്‍ 31ന് മുന്‍പ് ദുബായ് വിസയിലുളള മുഴുവന്‍ പ്രവാസികളൂം ഇൻഷൂറൻസ് പരിരക്ഷയ്ക്ക് കീഴിലാകണമെന്ന് നേരത്തെ അധികൃതർ അറിയിച്ചിരുന്നു. അതോറിറ്റി പുറത്തുവിട്ട കണക്ക് പ്രകാരം ഏതാണ്ട് 80,000 ലധികം പ്രവാസികളുടെ നടപടികളാണ് ഇനിയും പൂർത്തിയാകാനുള്ളത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.