Currency

ദുബായ് എട്ടാമത് കാര്‍ രഹിത ദിനം ഫെബ്രുവരി അഞ്ചിന് ആചരിക്കും

സ്വന്തം ലേഖകന്‍Monday, January 9, 2017 4:34 pm

ദുബായ്: പരിസ്ഥിതി സംരക്ഷണത്തിന്റെ സന്ദേശം പ്രചരിപ്പിക്കാന്‍ ദുബായ് മുനിസിപ്പാലിറ്റി വീണ്ടും തയ്യാറെടുക്കുന്നു. മലിനീകരണ തോത് കുറച്ച് പരിസ്ഥിതി സംരക്ഷിക്കാനും പൊതുഗതാഗത സൗകര്യങ്ങളെ സാര്‍വത്രികമാക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമായിട്ടാണ് ദുബായ് വീണ്ടും കാര്‍ രഹിതദിനം ആചരിക്കുന്നത്. ഒരു ദിവസം പ്രതീകാത്മകമായി കാറുകള്‍ ഉപേക്ഷിച്ച് മുനിസിപ്പാലിറ്റിയുടെ എട്ടാമത് കാര്‍രഹിത ദിനാചരണം ഫെബ്രുവരി അഞ്ചിന് നടക്കും.

ഫെബ്രുവരി അഞ്ചിന് നഗരത്തിലെ 1500 ലേറെ സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരും ജീവനക്കാരും സ്വകാര്യവാഹനങ്ങള്‍ ഒഴിവാക്കി പൊതുഗതാഗത സംവിധാനങ്ങളെ ആശ്രയിച്ച് യാത്ര ചെയ്യും. ദുബായ് നഗരസഭയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഈ പരിസ്ഥിതി സൗഹാര്‍ദ ബോധവത്കരണ യജ്ഞത്തിന് പ്രമുഖ സ്ഥാപന മേധാവികള്‍ ഇതിനകം പിന്തുണ അറിയിച്ചതായി ഡയറക്ടര്‍ ജനറല്‍ ഹുസൈന്‍ നാസര്‍ ലൂത്ത വ്യക്തമാക്കി.

അന്നേ ദിവസം ബസ്, മെട്രോ, സൈക്കിള്‍ എന്നിവ ഉപയോഗിച്ച് ജീവനക്കാര്‍ക്ക് ജോലിക്കത്തൊന്‍ മേലുദ്യോഗസ്ഥര്‍ സൗകര്യം ചെയ്യണം. നഗരത്തിലെ താമസക്കാരും ഈ ഉദ്യമത്തില്‍ സഹകരിക്കും. കാര്‍രഹിത ദിനത്തില്‍ പങ്കുചേരുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ദുബായ് നഗരസഭയുടെ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x