
ദുബായ്: ജനങ്ങളുടെ സന്തോഷത്തിന്റെ അളവും കാരണങ്ങളും പരിശോധിക്കുന്നതിന് രാജ്യവ്യാപക സര്‍വേ ആരംഭിച്ചു. തിങ്കളാഴ്ചയാണ് സര്‍വേ ആരംഭിച്ചത്. ഏഴ് എമിറേറ്റുകളില്‍ നിന്ന് 14000 പേരുടെ അഭിപ്രായമാണ് തേടുക. സ്വദേശികള്‍, വിദേശികള്‍, താമസക്കാര്‍, തൊഴിലാളികള്‍, സഞ്ചാരികള്‍ തുടങ്ങിയവരില്‍ നിന്നെല്ലാം വിവരം ശേഖരിക്കും. സന്തോഷ മന്ത്രാലയം മുന്നോട്ടുവെക്കുകയും യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല് മക്തൂം അംഗീകരിക്കുകയും ചെയ്ത സന്തോഷത്തിനും ഗുണകാംക്ഷക്കുമുള്ള ദേശീയ പദ്ധതിയുടെ ഭാഗമായാണിത്.
10-14 പ്രായക്കാരില്‍ നിന്ന് പ്രത്യേകമായി വിവരങ്ങള്‍ തേടാന്‍ തീരുമാനിച്ചിട്ടുണ്ട്. പൊതു ജീവിതം, ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹിക സാംസ്കാരിക ജീവിതം, പരിസ്ഥിതിയും പശ്ചാത്തല സൗകര്യങ്ങളും ഗവണ്മെന്റ് സൗകര്യങ്ങളും ജീവിതചെലവ്, തൊഴില്‍ അന്തരീക്ഷം എന്നിവ സംബന്ധിച്ച കാര്യങ്ങളാണ് മുഖ്യമായും ചോദിക്കുക. ജനുവരി 15നകം വിവരങ്ങള്‍ ശേഖരിക്കാനാണ് തീരുമാനം.
ഇതിനായി 300 ജീവനക്കാര്‍ വീടുകളും സ്ഥാപനങ്ങളും കയറിയിറങ്ങും. നൂറ് മുഖ്യ ചോദ്യങ്ങളും 270 ഉപചോദ്യങ്ങളുമാണ് സര്‍വേ ചോദ്യാവലിയിലുണ്ടാവുക. അബുദബി സ്റ്റാറ്റിറ്റിക്സ് വിഭാഗം തലസ്ഥാനത്തും ദുബൈ സ്റ്റാറ്റിറ്റിക്സ് വിഭാഗം ദുബായിലും സര്‍വേ നടത്തും. മറ്റ് എമിറേറ്റുകളില്‍ ഫെഡറല്‍ അതോറിറ്റി സ്റ്റാറ്റിറ്റിക്സ് വിഭാഗമാണ് ജോലി നിര്‍വഹിക്കുക.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
What’s up, its nice article regarding media print, we
all be familiar with media is a impressive source
of facts.