Currency

ദുബായ് ഷോപ്പിങ് ഫെസ്റ്റിവലില്‍ 34 കിലോ സ്വര്‍ണ സമ്മാനങ്ങള്‍

സ്വന്തം ലേഖകന്‍Tuesday, December 20, 2016 1:51 pm

ദുബായ്: ഷോപ്പിങ് ഫെസ്റ്റിവെലിന്റെ ഭാഗമായി സ്വര്‍ണം വാങ്ങുന്നവര്‍ക്ക് ദുബൈ ഗോള്‍ഡ് ആന്റ് ജ്വല്ലറി ഗ്രൂപ്പ് സമ്മാനങ്ങള്‍ പ്രഖ്യാപിച്ചു. 34 കിലോ സ്വര്‍ണത്തിന്റെ സമ്മാനങ്ങളാണ് പ്രഖ്യാപിച്ചത്. 34 ദിവസം നീളുന്ന മേളയില്‍ 100 പേര്‍ക്ക് സ്വര്‍ണം സമ്മാനമായി നല്‍കും. നോട്ട് നിരോധം ദുബായിലെ സ്വര്‍ണവിപണിയെ കാര്യമായി ബാധിച്ചിട്ടില്ലെന്ന് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഷോപ്പിംഗ് ഫെസ്റ്റിവെല്‍ കാലത്ത് ദുബായിലെ വിവിധ ജ്വല്ലറികളില്‍ നിന്ന് 500 ദിര്‍ഹമിന്റെ ആഭരണങ്ങളോ, ഡയമണ്ടുകളോ വാങ്ങുന്നവര്‍ക്കാണ് സമ്മാനം. കൂപ്പണ്‍ നറുക്കെടുത്ത് ദിവസവും ഒന്നാം സ്ഥാനക്കാരന് അരക്കിലോ സ്വര്‍ണം സമ്മാനം നല്‍കും. രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് ദിവസം കാല്‍കിലോ വീതം സ്വര്‍ണം നല്‍കും. ഇന്ത്യയിലെ നോട്ടുനിരോധം ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവെലിനെയും, ദുബായ് സ്വര്‍ണ വിപണിയെയും ബാധിക്കില്ലെന്നാണ് പ്രതീക്ഷയെന്ന് അധികൃതര്‍ പറഞ്ഞു. ഇന്ത്യന്‍ ഉപഭോക്താക്കളെ തന്നെയാണ് സ്വര്‍ണവിപണി കൂടുതല്‍ പ്രതീക്ഷിക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

2 thoughts on “ദുബായ് ഷോപ്പിങ് ഫെസ്റ്റിവലില്‍ 34 കിലോ സ്വര്‍ണ സമ്മാനങ്ങള്‍”

  1. I for all time emailed this weblog post page to all my friends, since if like to read it then my contacts will too.

  2. Good day I am so happy I found your webpage, I really found you by mistake, while I was looking on Digg for something
    else, Nonetheless I am here now and would just like to
    say thank you for a remarkable post and a all round thrilling blog (I also love the theme/design), I don’t have
    time to look over it all at the minute but I have saved it and also added your RSS feeds, so when I have time I will be back to read much more,
    Please do keep up the fantastic jo.

Comments are closed.

Top
x