കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇരുപതോളം രാജ്യങ്ങളിലേക്ക് ഈ വിമാനക്കമ്പനികള്‍ സര്‍വീസ് നടത്തി. മാതൃരാജ്യങ്ങളിലേക്ക് മടങ്ങിപ്പോകുന്നവര്‍ക്ക് മാത്രമാണ് യാത്രാ അനുമതിയുള്ളത്. ഈ വിമാനങ്ങളില്‍ തിരികെ യാത്രക്കാരെ കൊണ്ടുവരുന്നതുമില്ല. ഏപ്രില്‍ അഞ്ചിന് സര്‍വീസ് തുടങ്ങിയ ഇത്തിഹാദ് ജക്കാര്‍ത്ത, മനില, മെല്‍ബണ്‍, സോള്‍, സിംഗപ്പൂര്‍, ടോക്കിയോ, ആംസ്റ്റര്‍ഡാം, ബ്രസല്‍സ്, ഡബ്ലിന്‍, ലണ്ടന്‍, സൂറിച്ച് എന്നിവിടങ്ങളിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്. ൃ എമിറേറ്റ്‌സും സര്‍വീസ് നടത്തുന്നുണ്ട്. ലണ്ടന്‍, ഫ്രാങ്ക്ഫര്‍ട്ട് എന്നിവിടങ്ങളിലേക്ക് എമിറേറ്റ്‌സ് പ്രത്യേക സര്‍വീസ് നടത്തി.