ദുബായില്‍ നിരോധിത സമയങ്ങളില്‍ ഓടുന്ന വാഹനങ്ങള്‍ കണ്ടെത്താന്‍ സ്പീഡ് ക്യാമറകളും റഡാറുകളും തുടര്‍ന്നും ഉപയോഗപ്പെടുത്തുമെന്ന് പൊലീസ്. അണുനശീകരണം നടക്കുന്ന രാത്രി 10 മുതല്‍ പുലര്‍ച്ചെ 6 വരെ യാത്രാ നിയന്ത്രണമുണ്ട്. സിവില്‍ വ്യോമയാനം, പാചകവാതകം, നിര്‍മാണം, പൊലീസ് തുടങ്ങിയ മേഖലകള്‍ക്കു മാത്രമാണ് ഇളവ്.
ദുബായ് നഗരത്തിലെ കോവിഡ് ഹോട്ട്സ്പോട്ട് ആയിരുന്ന നായിഫ്, അല്‍റാസ് മേഖലകളില്‍ ഏര്‍പ്പെടുത്തിയ പ്രവേശന വിലക്ക് പിന്‍വലിച്ചു. 28 ദിവസം നീണ്ട ലോക്ക്ഡൗണാണ് അവസാനിപ്പിച്ചത്. രണ്ട് ദിവസമായി ഈ മേഖലയില്‍ നിന്ന് പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യാത്ത സാഹചര്യത്തിലാണ് ലോക്ക് ഡൗണ്‍ പിന്‍വലിച്ചത്.
കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവു വരുത്തിയതോടെ ദുബായ് മാള്‍ 28നു തുറക്കും. ഉച്ചയ്ക്കു 12 മുതല്‍ രാത്രി 10വരെയാണു പ്രവേശനം. സന്ദര്‍ശകരുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കാന്‍ എല്ലാ നടപടികളും സ്വീകരിക്കുമെന്നു മാള്‍ അധികൃതര്‍ അറിയിച്ചു.
കോവിഡ് 19 സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായുള്ള നിയന്ത്രണത്തെ തുടര്‍ന്ന് അടച്ച അമര്‍ സെന്ററുകള്‍ ഞായറാഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും. രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 3 വരെയായിരിക്കും ദുബായിലെ വീസാ സേവനങ്ങള്‍ക്കുള്ള അമര്‍ കേന്ദ്രങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കുകയെന്ന് ദുബായ് എമിഗ്രേഷന്‍ തലവന്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മറി അറിയിച്ചു.
റമസാന്‍ പ്രമാണിച്ച് കോവിഡ് നിയന്ത്രണത്തില്‍ അയവുവരുത്തിയതിനെ തുടര്‍ന്നാണ് ദുബായ് ഹയര്‍ കമ്മിറ്റി ഫോര്‍ ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് പേ പാര്‍ക്കിങ് വീണ്ടും പ്രാബല്യത്തിലാക്കാന്‍ അനുമതി നല്‍കിയത്. ദുബായ് മെട്രോ, പബ്ലിക് ബസ്, ടാക്സി എന്നിവയും ഞായറാഴ്ച മുതല്‍ ഓടിത്തുടങ്ങും.
ദുബായ് മെട്രോ ഈ മാസം 26 മുതല്‍ സര്‍വീസ് പുനഃരാരംഭിക്കും. രാവിലെ 7 മുതല്‍ രാത്രി 11 വരെ സര്‍വീസുണ്ടാകും. എന്നാല്‍, യാത്രക്കാരുടെ എണ്ണത്തില്‍ നിയന്ത്രണമുണ്ടാകും. സുരക്ഷിത അകലം പാലിച്ച് യാത്രചെയ്യാന്‍ കഴിയുന്നയത്ര പേരെ മാത്രമേ ട്രെയിനിലേക്ക് പ്രവേശിപ്പിക്കൂ.
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ദുബായില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്ക് ഇന്ന് മുതല്‍ ഭാഗികമായ ഇളവുകള്‍ അനുവദിക്കും. രാവിലെ ഏഴ് മുതല്‍ രാത്രി പത്ത് വരെ പ്രത്യേക അനുമതിയില്ലാതെ യാത്രചെയ്യാന്‍ അനുവദിക്കും. ദുരന്തനിവാരണ ഉന്നതാധികാര സമിതിയുടേതാണ് തീരുമാനം. മാളുകളും റെസ്റ്റന്റുകളും നിയന്ത്രണങ്ങളോടെ പ്രവര്‍ത്തിക്കും.
യു.എ.ഇയില്‍ മൂല്യവര്‍ധിത നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയം മേയ് 28 വരെ നീട്ടി. വാറ്റ് ബാധകമായ രാജ്യത്തെ മുഴുവന്‍ സ്ഥാപനങ്ങള്‍ക്കും ആശ്വാസം പകരുന്നതാണ് തീരുമാനം. കോവിഡ് പ്രതിരോധത്തിനായി 24 മണിക്കൂര്‍ യാത്രാവിലക്ക് നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഈ ഇളവ്.
ആശുപത്രിയില്‍ എത്താതെ തന്നെ രോഗികള്‍ക്ക് ഡോക്ടറുടെ പരിചരണം ലഭിക്കാനും മരുന്നുകള്‍ വീട്ടില്‍ എത്തിക്കാനും ഇതിലൂടെ കഴിയും. ലാബ് പരിശോധനയ്ക്കുള്ള സാംപിളുകളും വീടുകളില്‍ വന്നു ശേഖരിക്കും. ആസ്റ്റര്‍ ഹോസ്പിറ്റലുകളിലെ മുഴുവന്‍ സ്പെഷലിസ്റ്റ് ഡോക്ടര്‍മാരുടെയും സേവനും ഇതിലൂടെ ലഭ്യമാക്കും.
പകര്‍ച്ചാവ്യാധിയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് കുറ്റകരമാണെന്ന് യു.എ.ഇ മന്ത്രിസഭ. പകര്‍ച്ചവ്യാധിയുമായി ബന്ധപ്പെട്ട ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നത് തടയാന്‍ നിയമം കൂടുതല്‍ ശക്തമാക്കി. ഇത്തരം നിയമലംഘനത്തിന് ഇരുപതിനായിരം ദിര്‍ഹമാണ് പിഴ.