ദുബായ്: നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവരെ തിരിച്ചു കൊണ്ടു പോകുന്ന കാര്യത്തില്‍ ഇന്ത്യയുടെ തീരുമാനം കാത്ത് യു.എ.ഇ. ഇരുപതോളം രാജ്യങ്ങളാണ് യു.എ.ഇ മുന്നറിയിപ്പിനെ തുടര്‍ന്ന് പൗരന്‍മാരെ ഒഴിപ്പിക്കുന്നത്. എന്നാല്‍ ലോക്ഡൗണ്‍ തീരാതെ നടപടി ഉണ്ടാകില്ലെന്ന സൂചനയാണ് ഇന്ത്യ നല്‍കുന്നത്.
കോവിഡ് രോഗലക്ഷണമില്ലാത്ത, സ്വമേധയാ മടങ്ങാന്‍ ആഗ്രഹിക്കുന്നവരെ മാത്രം കൊണ്ടു പോയാല്‍ മതിയെന്ന് യു.എ.ഇ വ്യക്തിമാക്കിയിട്ടും ഇന്ത്യ മൗനം തുടരുകയാണ്. എമിറേറ്റ്‌സ്, ഇത്തിഹാദ്, ഫ്‌ലൈദുബൈ എന്നിവക്കു പുറമെ ഷാര്‍ജ കേന്ദ്രമായ എയര്‍ അറേബ്യയും മടങ്ങുന്ന ഇന്ത്യക്കാര്‍ക്കായി ഷെഡ്യൂള്‍ഡ് വിമാന സര്‍വീസ് നടത്താന്‍ തയാറായിട്ടുണ്ട്.
മെയ് മൂന്നു വരെ ലോക്ഡൗണ്‍ നീട്ടിയിരിക്കെ, അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ഇന്ത്യ എന്ന് പുനരാരംഭിക്കുമെന്ന കാര്യം വ്യക്തമല്ല. നാട്ടിലേക്ക് മടങ്ങണം എന്നാവശ്യപ്പെട്ട് വിസാ കാലാവധി തീര്‍ന്നവരും തൊഴില്‍ നഷ്ടപ്പെട്ടവരും ഉള്‍പ്പെടെ നൂറുകണക്കിനാളുകളാണ് നിത്യവും ഇന്ത്യന്‍ എംബസിയെയും കോണ്‍സുലേറ്റിനെയും സമീപിക്കുന്നത്. എന്നാല്‍ യു.എ.ഇയുടെ നിര്‍ദേശങ്ങള്‍ പാലിച്ച് ഇവിടെ തന്നെ തുടരാനാണ് എംബസി അധികൃതരുടെ നിര്‍ദേശം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.