
ദുബായ്: 24 മണിക്കൂര്‍ യാത്രാവിലക്ക് നിലനില്‍ക്കുന്ന ദുബായില്‍ പുറത്തിറങ്ങുന്ന കാല്‍നട യാത്രക്കാരും, സൈക്കിള്‍ യാത്രക്കാരും വെബ്‌സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്ത് അനുമതി നേടണമെന്ന് ദുബായ് പൊലീസ് അറിയിച്ചു. dxbpermit.gov.ae എന്ന വെബ്‌സൈറ്റില്‍ ഇതിനായി സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പുറത്തിറങ്ങുന്നവര്‍ ഏത് വിധത്തിലാണ് യാത്ര ചെയ്യുന്നത് എന്ന് സൈറ്റില്‍ രേഖപ്പെടുത്താം. കാര്‍, ബസ്, മെട്രോ, കാല്‍നട, സൈക്കിള്‍ തുടങ്ങി രീതികളിലൊന്ന് രേഖപ്പെടുത്താനാണ് സൈറ്റില്‍ സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ദുബായ് എമിറേറ്റ് വഴി മറ്റു എമിറേറ്റുകളിലേക്ക് യാത്ര ചെയ്യേണ്ടി വരുന്നവര്‍ എമിറേറ്റുകളെ പരസ്പരം ബന്ധിപ്പിക്കുന്ന ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡ്, എമിറേറ്റ്‌സ് റോഡ്, ദുബായ്- അല്‍ഐന്‍ റോഡ്, ദുബായ്- ഹത്ത റോഡ് എന്നിവ തെരഞ്ഞെടുക്കണമെന്നും പൊലീസ് അറിയിച്ചു. ഈ റോഡുകളിലെ റഡാറുകള്‍ പുറത്തിറങ്ങി വാഹനങ്ങളില്‍ നിന്ന് പിഴ ഈടാക്കില്ല.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.