Currency

റമദാന്‍: യുഎഇയില്‍ പൊതുമേഖല സ്ഥാപനങ്ങളുടെ പ്രവൃത്തി സമയം പ്രഖ്യാപിച്ചു

സ്വന്തം ലേഖകന്‍Sunday, April 19, 2020 6:35 pm

ദുബായ്: ഏപ്രില്‍ അവസാനവാരം റമദാന്‍ വ്രതം ആരംഭിക്കാനിരിക്കെ യുഎഇയില്‍ പൊതുമേഖല സ്ഥാപനങ്ങളുടെ പ്രവൃത്തി സമയം പ്രഖ്യാപിച്ചു. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമണ്‍ റിസോഴ്സസാണ് റമദാനില്‍ പൊതുമേഖല സ്ഥാപനങ്ങളുട പ്രവൃത്തി സമയം സംബന്ധിച്ച് സര്‍ക്കുലര്‍ ഇറക്കിയത്. റമദാനിലെ രാത്രിയിലുള്ള തറാവീഹ് നമസ്‌കാരം വീടുകളില്‍ തന്നെ നിര്‍വഹിക്കണമെന്ന് കഴിഞ്ഞ ദിവസം ദുബായ് ഇസ്ലാമിക കാര്യ വകുപ്പ് അറിയിച്ചിരുന്നു.

യുഎഇയില്‍ ഏപ്രില്‍ 24ന് റമദാന്‍ വ്രതാനുഷ്ഠാനം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓഫീസുകളുടെ പ്രവര്‍ത്തനം രാവിലെ ഒന്‍പത് മണിക്ക് ആരംഭിച്ച് ഉച്ചയ്ക്ക് ശേഷം രണ്ട് മണിക്ക് അവസാനിക്കും. എല്ലാ മന്ത്രാലയങ്ങളിലും ഫെഡറല്‍ ഏജന്‍സികളിലും ദിവസം അഞ്ച് മണിക്കൂറായിരിക്കും പ്രവൃത്തി സമയം. ജോലിയുടെ സ്വഭാവം അനുസരിച്ച് പ്രവൃത്തിസമയം ദീര്‍ഘിപ്പിക്കേണ്ടതുണ്ടെങ്കില്‍ ഇതിന് മാറ്റം വരുത്താം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x