അജ്മാന് മുസല്ല സ്റ്റേഷനില്‍ നിന്നു ഷാര്‍ജ വിമാനത്താവളത്തിലേക്ക് നാളെ മുതല്‍ ബസ് സര്‍വീസ്. രാവിലെ 9 മുതല്‍ പിറ്റേന്നു പുലര്‍ച്ചെ 2 വരെ ഒരു മണിക്കൂര്‍ ഇടവിട്ട് സര്‍വീസ് ഉണ്ടാകും. റാഷിദ് ടവര്‍, അല്‍ഖോര്‍ ടവര്‍, അല്‍ നുഐമിയ എന്നിവിടങ്ങളില്‍ ബസ് സ്റ്റോപ് ഉണ്ടാകും.
ആപ്പിലൂടെ ആര്.ടി.എയുടെ ഹല ടാക്സികള്‍ ബുക്ക് ചെയ്യാന്‍ സൗകര്യമുണ്ടാകും. ദുബായ് ആര്.ടി.എയുടെ മുഴുവന്‍ ടാക്സി ബുക്കിങ് സംവിധാനവും കാറീം ആപ്ലിക്കേഷനിലേക്ക് മാറുന്ന നടപടികള്‍ ഈ മാസം 15ന് ഏതാണ്ട് പൂര്‍ണമാകും. ആപ്ലിക്കേഷന്‍ ഉപയോഗിക്കാന്‍ ബുദ്ധിമുട്ടുള്ള പ്രായാധിക്യമുള്ളവര്‍ക്കും, ഭിന്നശേഷിക്കാര്‍ക്കും മാത്രമായി ലാന്‍ഡ് ഫോണ്‍ വഴിയുള്ള ടാക്സി ബുക്കിങ് പരിമിതപ്പെടുത്തും. ഇതോടെ പഴയ ബുക്കിങ് സംവിധാനങ്ങളെല്ലാം ഭാഗികമായി സേവനം അവസാനിപ്പിക്കും.
ദേശീയ പതാകയുടെ വര്‍ണങ്ങളില്‍ ഏഴ് എമിറേറ്റുകളെ സൂചിപ്പിക്കുന്ന ഏഴ് വരകളുള്ള ലോഗോയാണ് പുതുതായി തെരഞ്ഞെടുക്കപ്പെട്ടത്. അടുത്ത 50 വര്‍ഷത്തേക്ക് രാജ്യത്തെ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുന്ന ലോഗോ തെരഞ്ഞെടുക്കാന്‍ പൊതുജനങ്ങള്‍ക്ക് വോട്ട് രേഖപ്പെടുത്താന്‍ സൗകര്യമേര്‍പ്പെടുത്തിയിരുന്നു. ഒരു കോടി പേരാണ് ഓണ്‍ലൈന്‍ വോട്ടെടുപ്പില്‍ പങ്കെടുത്തത്. അവസാനഘട്ടത്തിലെത്തിയ മൂന്ന് ലോഗോകളില്‍ നിന്നാണ് പുതിയ ലോഗോ തെരഞ്ഞെടുക്കപ്പെട്ടത്.
സമൂഹമാധ്യമങ്ങളിലൂടെയുള്ള പരസ്യം പൊതുജനങ്ങളില്‍ വലിയ സ്വാധീനം ചെലുത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഈ സാധ്യതകള്‍ പല വ്യക്തികളും സ്ഥാപനങ്ങളും ദുരുപയോഗം ചെയ്യുന്നു. മരുന്നുകളും മറ്റ് ഉല്പന്നങ്ങളും ഇങ്ങനെ വിറ്റഴിക്കപ്പെടുന്നു. പല പരസ്യങ്ങളും നാഷണല്‍ മീഡിയ കൗണ്‍സില്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ല.
പല തവണ പോയ് വരാവുന്ന അഞ്ചു വര്‍ഷ സന്ദര്‍ശക വിസയാണ് പുതുവര്‍ഷത്തിലെ ആദ്യ മന്ത്രിസഭാ യോഗം മുന്നോട്ടുവെച്ചിരിക്കുന്ന പദ്ധതി. എല്ലാ രാജ്യക്കാര്‍ക്കും ഈ വിസാ സൗകര്യം ലഭ്യമാവും. ലോക ടൂറിസം ഭൂപടത്തിലെ മികവ് കൂടുതല്‍ ശക്തമാക്കുവാനും ഈ പദ്ധതി സഹായകമാവും. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല് മക്തൂമാണ് പുത്തന്‍ വിസ പ്രഖ്യാപിച്ചത്.
ഇതോടെ ദുബായിലെ സ്വകാര്യ സ്കൂളുകളുടെ എണ്ണം 212 ആകും. സെപ്റ്റംബറിലാണ് 2020-2021 അധ്യയന വര്‍ഷം ഔദ്യോഗികമായി ആരംഭിക്കുക. വേനലവധി കഴിഞ്ഞ് ക്ലാസ് തുടങ്ങുമ്പോള്‍ പുതിയ സ്കൂളുകളില്‍ 6,240 കുട്ടികള്‍ക്ക് പ്രവേശനം നല്‍കാനാകുമെന്ന് നോളജ് ആന്‍ഡ് ഹ്യൂമന്‍ ഡവലപ്മെന്റ് അതോറിറ്റി (കെഎച്ച്ഡിഎ) അധികൃതര്‍ വ്യക്തമാക്കി.
യുഎഇയില്‍ നാളെ നേരിയ മഴയ്ക്കു സാധ്യത. രാവിലെ മുതല്‍ പരക്കെ മഴ പ്രതീക്ഷിക്കാം. ചില മേഖലകളില്‍ മൂടല്‍മഞ്ഞ് ഉണ്ടാകും. ദൂരക്കാഴ്ച കുറയുമെന്നതിനാല്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ അറിയിച്ചു. അതേസമയം, ഇന്നലെ തെളിഞ്ഞ അന്തരീക്ഷമായിരുന്നു.
632 മീറ്റര്‍ ഉയരമുള്ള ചൈനയിലെ ഷാങ്ഹായ് ടവറിനെ നിഷ്പ്രഭമാക്കി ബുര്‍ജ് ഖലീഫ ലോക റെക്കോര്‍ഡ് സ്വന്തം പേരില്‍ കുറിച്ചത് 2010 ജനുവരി നാലിനാണ്. ഉയരം 828 മീറ്റര്‍. ബുര്‍ജ് ഖലീഫയെ വെല്ലുന്ന കെട്ടിടങ്ങള്‍ പലത് പ്രഖ്യാപിക്കപ്പെട്ടെങ്കിലും പത്ത് വര്‍ഷം പിന്നിടുമ്പോഴും ഉയരത്തില്‍ മുമ്പന്‍ ഖലീഫ തന്നെ. 2004 ല്‍ നിര്‍മാണം ആരംഭിച്ച 163 നില കെട്ടിടം അഞ്ച് വര്‍ഷമെടുത്തു പൂര്‍ത്തിയാക്കാന്‍.
സന്ദര്‍ശക വിസയില്‍ ദുബായിലെത്തിയ അമ്മയ്ക്കും മകള്‍ക്കും 34,000 ദിര്‍ഹത്തിന്റെ (6.6 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) സ്വര്‍ണം സമ്മാനം. മലയാളികളായ മീനാക്ഷി സുനില്‍, മകള്‍ അര്‍ച്ചന എന്നിവരാണ് സമ്മാനത്തിന് അര്‍ഹരായത്. ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഭാഗമായി നടന്ന നറുക്കെടുപ്പിലാണ് മലയാളികളെ ഭാഗ്യം തുണച്ചത്.
ദുബായ് നഗരത്തിലാണ് ഏറ്റവും സജീവമായ പുതുവത്സര ആഘോഷങ്ങള്‍ അരങ്ങേറിയത്. 25 കേന്ദ്രങ്ങളില്‍ വെടിക്കെട്ട് ഒരുക്കിയാണ് ദുബായ് നഗരം 2020നെ വരവേറ്റത്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയിലെ കരിമരുന്ന് പ്രയോഗം കാണാന്‍ നഗരത്തിന്റെ വിവിധയിടങ്ങളില്‍ ആയിരങ്ങള്‍ തടിച്ചുകൂടി.