
ദുബായ്: നഗരത്തിലെ ടാക്സി ബുക്കിങ് സംവിധാനം ഈ മാസം 15 മുതല്‍ പൂര്‍ണമായും ‘കാറീം’ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയാകും. ആപ്പിലൂടെ ആര്.ടി.എയുടെ ഹല ടാക്സികള്‍ ബുക്ക് ചെയ്യാന്‍ സൗകര്യമുണ്ടാകും. ദുബായ് ആര്.ടി.എയുടെ മുഴുവന്‍ ടാക്സി ബുക്കിങ് സംവിധാനവും കാറീം ആപ്ലിക്കേഷനിലേക്ക് മാറുന്ന നടപടികള്‍ ഈ മാസം 15ന് ഏതാണ്ട് പൂര്‍ണമാകും. ആപ്ലിക്കേഷന്‍ ഉപയോഗിക്കാന്‍ ബുദ്ധിമുട്ടുള്ള പ്രായാധിക്യമുള്ളവര്‍ക്കും, ഭിന്നശേഷിക്കാര്‍ക്കും മാത്രമായി ലാന്‍ഡ് ഫോണ്‍ വഴിയുള്ള ടാക്സി ബുക്കിങ് പരിമിതപ്പെടുത്തും. ഇതോടെ പഴയ ബുക്കിങ് സംവിധാനങ്ങളെല്ലാം ഭാഗികമായി സേവനം അവസാനിപ്പിക്കും.
ആര്.ടി.എയുടെ ടാക്സി വിളിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ആദ്യം കാറീമിന്റെ മൈബല്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് മൊബൈല്‍ നമ്പറും പേരും രജിസ്റ്റര്‍ ചെയ്യണം. ആപ്പിലെ കാര്‍ ടൈപ്പിലൂടെ ഹല ടാക്സി തെരഞ്ഞെടുക്കാം. യാത്രപുറപ്പെടേണ്ട സ്ഥലവും ലക്ഷ്യസ്ഥാനവും നല്കിയാല് പത്ത് സെക്കന്‍ഡിനുള്ളില്‍ മറുപടി ലഭിക്കും. മൂന്നരമിനിറ്റിനുള്ളില്‍ ടാക്സി അരികിലെത്തുമെന്നും ആര്.ടി.എ അറിയിച്ചു. ഡ്രൈവറുടെ വിശദാംശങ്ങള്‍ എസ്.എം.സിലൂടെ യാത്രക്കാരന് ലഭിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.