Currency

സമൂഹമാധ്യമങ്ങളില്‍ പരസ്യം നല്‍കി ഔഷധം വിറ്റാല്‍ നടപടി; 24 മണിക്കൂറും നിരീക്ഷിക്കാന്‍ സംവിധാനം

സ്വന്തം ലേഖകന്‍Tuesday, January 7, 2020 2:08 pm

ദുബായ്: സമൂഹമാധ്യമങ്ങളില്‍ പരസ്യം നല്‍കിയുള്ള ഔഷധ വില്‍പനയ്‌ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രാലയം. സമൂഹമാധ്യമങ്ങളിലൂടെയുള്ള അനധികൃത പരസ്യങ്ങള്‍ 24 മണിക്കൂറും നിരീക്ഷിക്കാന്‍ എല്ലാ എമിറേറ്റുകളിലും സംവിധാനം ഏര്‍പ്പെടുത്തി. പ്രാദേശിക സര്‍ക്കാര്‍ കേന്ദ്രങ്ങളുമായി സഹകരിച്ചാണിത്. പരസ്യങ്ങള്‍ വ്യാജമെന്നു വ്യക്തമായാല്‍ ഉടന്‍ നടപടിയെടുക്കും.

സമൂഹമാധ്യമങ്ങളിലൂടെയുള്ള പരസ്യം പൊതുജനങ്ങളില്‍ വലിയ സ്വാധീനം ചെലുത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഈ സാധ്യതകള്‍ പല വ്യക്തികളും സ്ഥാപനങ്ങളും ദുരുപയോഗം ചെയ്യുന്നു. മരുന്നുകളും മറ്റ് ഉല്‍പന്നങ്ങളും ഇങ്ങനെ വിറ്റഴിക്കപ്പെടുന്നു. പല പരസ്യങ്ങളും നാഷണല്‍ മീഡിയ കൗണ്‍സില്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ല. ആരോഗ്യരംഗത്തെ പരസ്യങ്ങള്‍ക്ക് ആരോഗ്യ മന്ത്രാലയത്തില്‍ നിന്നു മുന്‍കൂട്ടി അനുമതി വാങ്ങണമെന്നാണു നിയമം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x