
ദുബായ്: സന്ദര്‍ശക വിസയില്‍ ദുബായിലെത്തിയ അമ്മയ്ക്കും മകള്‍ക്കും 34,000 ദിര്‍ഹത്തിന്റെ (6.6 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) സ്വര്‍ണം സമ്മാനം. മലയാളികളായ മീനാക്ഷി സുനില്‍, മകള്‍ അര്‍ച്ചന എന്നിവരാണ് സമ്മാനത്തിന് അര്‍ഹരായത്. ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഭാഗമായി നടന്ന നറുക്കെടുപ്പിലാണ് മലയാളികളെ ഭാഗ്യം തുണച്ചത്.
ദേറ ഗോള്‍ഡ് സൂഖിലെ ഒരു സ്ഥാപനത്തില്‍ നിന്ന് ഡിസംബര്‍ 28നാണ് ഇവര്‍ 23,000 ദിര്‍ഹത്തിന്റെ സ്വര്‍ണം വാങ്ങിയത്. ഷോപ്പിങ് ഫെസ്റ്റിവലില്‍ പങ്കെടുക്കുന്ന ജ്വല്ലറികളില്‍ ചിലവഴിക്കുന്ന ഓരോ 500 ദിര്‍ഹത്തിനും ഓരോ സമ്മാന കൂപ്പണ്‍ വീതമാണ് ലഭിക്കുന്നത്. ഇതില്‍ നിന്ന് നടത്തുന്ന നറുക്കെടുപ്പില്‍ വിജയിക്കുന്നവര്‍ക്ക് ഒരു പവന്റെ 3000 സ്വര്‍ണ നാണയങ്ങള്‍ വരെയാണ് സമ്മാനം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.