Currency

യു.എ.ഇക്ക് ഇനി പുതിയ ലോഗോ

സ്വന്തം ലേഖകന്‍Thursday, January 9, 2020 10:53 am

ദുബായ്: യു.എ.ഇക്ക് ഇനി പുതിയ ലോഗോ. ദേശീയ പതാകയുടെ വര്‍ണങ്ങളില്‍ ഏഴ് എമിറേറ്റുകളെ സൂചിപ്പിക്കുന്ന ഏഴ് വരകളുള്ള ലോഗോയാണ് പുതുതായി തെരഞ്ഞെടുക്കപ്പെട്ടത്. അടുത്ത 50 വര്‍ഷത്തേക്ക് രാജ്യത്തെ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുന്ന ലോഗോ തെരഞ്ഞെടുക്കാന്‍ പൊതുജനങ്ങള്‍ക്ക് വോട്ട് രേഖപ്പെടുത്താന്‍ സൗകര്യമേര്‍പ്പെടുത്തിയിരുന്നു. ഒരു കോടി പേരാണ് ഓണ്‍ലൈന്‍ വോട്ടെടുപ്പില്‍ പങ്കെടുത്തത്. അവസാനഘട്ടത്തിലെത്തിയ മൂന്ന് ലോഗോകളില്‍ നിന്നാണ് പുതിയ ലോഗോ തെരഞ്ഞെടുക്കപ്പെട്ടത്.

വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം പുതിയ ലോഗോയുടെ പ്രഖ്യാപനം നടത്തി. ലഭിക്കുന്ന ഓരോ വോട്ടിനും ഓരോ മരം നടുമെന്നും യു.എ.ഇ പ്രഖ്യാപിച്ചിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x