
ദുബായ്: വിസാ നയത്തില്‍ പുത്തന്‍ വിപ്ലവത്തിനൊരുങ്ങി യു.എ.ഇ. പല തവണ പോയ് വരാവുന്ന അഞ്ചു വര്‍ഷ സന്ദര്‍ശക വിസയാണ് പുതുവര്‍ഷത്തിലെ ആദ്യ മന്ത്രിസഭാ യോഗം മുന്നോട്ടുവെച്ചിരിക്കുന്ന പദ്ധതി. എല്ലാ രാജ്യക്കാര്‍ക്കും ഈ വിസാ സൗകര്യം ലഭ്യമാവും. ലോക ടൂറിസം ഭൂപടത്തിലെ മികവ് കൂടുതല്‍ ശക്തമാക്കുവാനും ഈ പദ്ധതി സഹായകമാവും. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമാണ് പുത്തന്‍ വിസ പ്രഖ്യാപിച്ചത്. 2020നെ വേറിട്ടൊരു വര്‍ഷമാക്കാന്‍ യു.എ.ഇ തീരുമാനിച്ചിട്ടുണ്ടെന്നും വരുന്ന 50 വര്‍ഷത്തേക്കുള്ള മുന്നേറ്റങ്ങളുടെ തയ്യാറെടുപ്പാണിപ്പോഴെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
കഴിഞ്ഞ വര്‍ഷവും സന്ദര്‍ശകര്‍ക്കും നിക്ഷേപകര്‍ക്കും പ്രതിഭകള്‍ക്കും കൂടുതല്‍ സൗകര്യങ്ങളൊരുക്കുന്ന വിസ പദ്ധതികള്‍ യു.എ.ഇ നടപ്പാക്കിയിരുന്നു. മാനുഷിക പരിഗണനക്ക് പ്രാധാന്യം നല്‍കി വിധവകള്‍ക്കും യുദ്ധമേഖലകളിലെ പൗരന്‍മാര്‍ക്കും സവിശേഷ പിന്തുണ നല്‍കുന്ന വിസയും യു.എ.ഇ നല്‍കുന്നുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.