
ദുബായ്: അജ്മാന്‍ മുസല്ല സ്റ്റേഷനില്‍ നിന്നു ഷാര്‍ജ വിമാനത്താവളത്തിലേക്ക് നാളെ മുതല്‍ ബസ് സര്‍വീസ്. രാവിലെ 9 മുതല്‍ പിറ്റേന്നു പുലര്‍ച്ചെ 2 വരെ ഒരു മണിക്കൂര്‍ ഇടവിട്ട് സര്‍വീസ് ഉണ്ടാകും. റാഷിദ് ടവര്‍, അല്‍ഖോര്‍ ടവര്‍, അല്‍ നുഐമിയ എന്നിവിടങ്ങളില്‍ ബസ് സ്റ്റോപ് ഉണ്ടാകും.
നിലവില്‍ ടാക്‌സിയിലോ സ്വകാര്യ വാഹനങ്ങളിലോ ആണ് യാത്ര ചെയ്യുന്നത്. യാത്രക്കാരുടെ ദീര്‍ഘകാല ആവശ്യത്തെ തുടര്‍ന്നാണ് സര്‍വീസ് ആരംഭിക്കുന്നതെന്ന് അജ്മാന്‍ ട്രാന്‍സ്‌പോര്‍ട് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അഹമ്മദ് സഖര്‍ അല്‍ മത്രൂഷി പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.