
ദുബായ്: അല്‍ ഖുദ്‌റലെഹ്ബാബ് റോഡുകളുടെ ഇന്റര്‍സെക്ഷന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നതായി റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റി (ആര്‍ടിഎ) അറിയിച്ചു. എല്ലാ ഭാഗത്ത് നിന്നുമുള്ള വാഹനങ്ങള്‍ക്കും വേണ്ടി ഇന്റര്‍സെക്ഷന്‍ റോഡുകളില്‍ നിന്ന് ഫ്‌ലൈ ഓവര്‍ വരെയുള്ള വികസന പദ്ധതിയാണിത്. പദ്ധതിയുടെ നിര്‍മാണം 65% പൂര്‍ത്തിയായെന്നും ആര്‍ടിഎ ചെയര്‍മാന്‍ മത്തര്‍ അല്‍ തായര്‍ പറഞ്ഞു.
എക്‌സ്‌പോ റോഡ്, ജാഫ്‌സ, അബുദാബിയിലേയ്ക്കുള്ള റോഡുകള്‍ എന്നിവിടങ്ങളിലേയ്ക്കും തിരിച്ചും ഗതാഗതം സുഗമമാക്കുന്നതിന് ഈ റോഡ് ഉപകരിക്കും. പാലങ്ങളുടെ നിര്‍മാണം 70%, സൈക്ലിങ് പാലം 90% എന്നിങ്ങനെ പൂര്‍ത്തിയായിട്ടുണ്ട്.
കളക്ടര്‍ റോഡില്‍ രണ്ട് പാലങ്ങള്‍, വലതു, ഇടതു വശങ്ങളിലേയ്ക്കും യുടേണിനും വേണ്ടിയുള്ള സംവിധാനം എന്നിവയടങ്ങുന്ന പദ്ധതി പൂര്‍ണമായും ഈ വര്‍ഷാവസാനത്തോടെ പൂര്‍ത്തിയാകുമെന്ന് അല്‍ തായര്‍ പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.