
ദുബായ്: ലോകത്ത് ഏറ്റവുമധികം യാത്രക്കാര്‍ വന്നുപോകുന്ന വിമാനത്താവളമായ ദുബായ് രാജ്യാന്തര വിമാനത്താവളം ഏറ്റവുമധികം ഉപയോഗിച്ചത് ഇന്ത്യക്കാര്‍. ഈ വര്‍ഷം ആദ്യപകുതിയില്‍ മാത്രം നാലു കോടി പതിമൂന്നു ലക്ഷത്തോളം യാത്രക്കാരാണ് വിമാനത്താവളം വഴി കടന്നുപോയത്. ഇതില്‍ 57 ലക്ഷം ഇന്ത്യക്കാരാണ് സഞ്ചരിച്ചത്. ലണ്ടന്‍ കഴിഞ്ഞാല്‍ മുംബൈയിലേക്കാണ് ഏറ്റവുമധികം യാത്രക്കാര്‍ പോയത്. ലണ്ടിനിലേക്ക് 16 ലക്ഷം പേര്‍ സഞ്ചരിച്ചപ്പോള്‍ മുംബൈയിലേക്ക് 11 ലക്ഷം പേര്‍ പോയി.
ഒന്നേമുക്കാല്‍ ലക്ഷത്തിലധികം യാത്രാ വിമാനങ്ങളാണ് വിമാനത്താവളത്തിലൂടെ കടന്നുപോയത്. ഏപ്രില്‍ 16 മുതല്‍ മേയ് 30 വരെ വിമാനത്താവളത്തിലെ രണ്ടു റണ്‍വേകള്‍ അറ്റകുറ്റപ്പണിക്കായി അടച്ചിട്ടതു മൂലം ഗതാഗതം 5.6% കുറഞ്ഞെങ്കിലും യാത്രക്കാരുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ വിമാനത്താവളത്തിനു കഴിഞ്ഞു. 4,12,77,749 യാത്രക്കാരാണ് ഈ വര്‍ഷം ആദ്യപകുതിയില്‍ വിമാനത്താവളത്തിലൂടെ കടന്നുപോയത്.
45 ദിവസം റണ്‍വേ അടച്ചിട്ടതു മൂലം കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ നടത്തിയ യാത്രാ വിമാന സര്‍വീസുകളുടെ എണ്ണത്തിലും 11.6% കുറവു വന്നിട്ടുണ്ട്. ഇന്ത്യക്കാര്‍ക്കു പിന്നാലെ ഏറ്റവുമധികം വിമാനത്താവളം ഉപയോഗിച്ചത് സൗദി പൗരന്മാരാണ്. 31 ലക്ഷം പേര്‍. തൊട്ടുപിന്നാലെ ബ്രിട്ടീഷുകാരുമുണ്ട്. 28 ലക്ഷം പേര്‍. 19 ലക്ഷം പാക്കിസ്ഥാനികളും 15 ലക്ഷം അമേരിക്കക്കാരും യാത്രക്കാരായി. 12 ലക്ഷം ചൈനക്കാരും ഇതിലേ കടന്നുപോയി. സ്മാര്‍ട് ഗേറ്റും മറ്റും ഉപയോഗിക്കുന്നതു മൂലം എമിഗ്രേഷന്‍ സമയത്തില്‍ 25% കുറവ് വന്നിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.