Currency

ബുര്‍ജ് ഖലീഫ സന്ദര്‍ശിക്കാം, പകുതി നിരക്കില്‍

സ്വന്തം ലേഖകന്‍Monday, August 12, 2019 3:43 pm

ദുബായ്: പെരുന്നാള്‍ അവധി തുടങ്ങിയതോടെ ബുര്‍ജ് ഖലീഫയിലേക്കു സന്ദര്‍ശക പ്രവാഹം. ആര്‍ടിഎ നോല്‍ കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് കുറഞ്ഞ നിരക്കില്‍ സന്ദര്‍ശിക്കാമെന്നതു കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നു. 141 ദിര്‍ഹത്തിനു പകരം 75 ദിര്‍ഹം നല്‍കിയാല്‍ മതിയാകും. അടുത്തമാസം 15 വരെയാണ് ഈ ആനുകൂല്യം. സന്ദര്‍ശകര്‍ എമിറേറ്റ്‌സ് ഐഡി കൊണ്ടുവരണം.

ബുര്‍ജ് ഖലീഫയിലെ ദ് കഫെയില്‍ നിന്ന് ഇഷ്ടമുള്ള ഒരു പാനീയം സൗജന്യമായി ആസ്വദിക്കുകയുമാകാം. യാത്രക്കാര്‍ മെട്രോ സ്റ്റേഷനുകളിലെ ടിക്കറ്റ് കൗണ്ടറുകളില്‍ നിന്നു കൈപ്പറ്റാവുന്ന ഡിസ്‌കൗണ്ട് വൗച്ചറുമായാണ് പോകേണ്ടത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x