യുഎഇ ആസ്ഥാനമായുള്ള എമിറേറ്റ്സ്, ഇത്തിഹാദ് വിമാനങ്ങള്‍ യുകെയിലേയ്ക്കുള്ള സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തി. ദുബായില്‍ നിന്നും അബുദാബിയില്‍ നിന്നും യുകെയിലെ എല്ലാ കേന്ദ്രങ്ങളിലേയ്ക്കുമുള്ള വിമാനങ്ങളാണ് നിര്‍ത്തലാക്കിയത്. ഇതുസംബന്ധിച്ച് വിമാന കമ്പനികള്‍ ട്വീറ്റ് ചെയ്തു. യുഎഇയില്‍ നിന്നുള്ള വിമാനങ്ങള്‍ യുകെയും നിര്‍ത്തലാക്കിയിരുന്നു.
റാസല്‍ഖൈമയിലെ സാമ്പത്തിക വകുപ്പിന്റെ ഓഫീസുകളില്‍ പ്രവേശിക്കുന്നതിന് ഈ മാസം 31 മുതല്‍ പി.സി.ആര് പരിശോധന ഫലം നിര്‍ബന്ധമാക്കി. അന്ന് മുതല്‍ ദുബായിലേക്ക് വരുന്നവര്‍ക്കും പോകുന്നവര്‍ക്കും കോവിഡ് പരിശോധനയും നിര്‍ബന്ധമാവുകയാണ്. ദുബായില്‍ നിന്ന് മറ്റ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് വിമാനത്താവളത്തില്‍ തന്നെ പരിശോധന സംവിധാനം ഒരുക്കും.
കോവിഡ് വാക്സീന് എടുക്കാന്‍ പോകുന്നവര്‍ക്ക് അടുത്തമാസം 18 വരെ സൗജന്യമായി യാത്രചെയ്യാന്‍ സൗകര്യമൊരുക്കി ഹലാ ടാക്സി. ‘HALAVAC’ എന്ന കോഡ് ചേര്‍ത്ത് കരീം ആപ്പില്‍ ബുക്ക് ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ ഹലാ സൈറ്റില്‍. 10 വാക്സിനേഷന് കേന്ദ്രങ്ങളില്‍ പോകാനാണ് ഈ ആനുകൂല്യം.
അന്താരാഷ്ട്ര യാത്രക്ക് പുതിയ പ്രോട്ടോകോളുമായി ദുബായ്. ദുബായിലേക്ക് വരുന്നവര്‍ക്കും പോകുന്നവര്‍ക്കും കോവിഡ് പരിശോധന വേണം. പിസിആര്‍ ഫലത്തിന്റെ കാലാവധി 72 മണിക്കൂറായി കുറച്ചു.
കുറ്റക്കാര്‍ക്ക് പത്ത് ലക്ഷം ദിര്‍ഹത്തോളം അഥവാ 2 കോടിയോളം രൂപ വരെ ഫൈനും തടവും ശിക്ഷയായി ലഭിക്കും. രണ്ടര ലക്ഷം ദിര്‍ഹം മുതലാണ് ഫൈന്‍ ചുമത്തുക. ഏഴു വര്‍ഷം വരെ തടവും ലഭിക്കും. മതപരമായ മുദ്രകള്‍, ഇസ്ലാം മതവുമായി ബന്ധപ്പെട്ട ചിത്രങ്ങളുടെ ദുരുപേയാഗം, ആചാരങ്ങള്‍ സംബന്ധിച്ച കാര്യങ്ങള്‍ എന്നിവ പോസ്റ്റ് ചെയ്താല്‍ ശിക്ഷ ലഭിക്കും.
ഫൈസര്‍ വാക്സീന്റെ ആദ്യ ഡോസ് എടുക്കുന്നവര്‍ക്ക് അനുവദിച്ച സമയത്തില്‍ മാറ്റം. പുതിയ സമയക്രമം ഇവരെ എസ്എംഎസ് വഴി അറിയിക്കും. രാജ്യാന്തര വിതരണ ശൃംഖലയില്‍ വന്ന കാലതാമസം മൂലമാണിതെന്ന് ദുബായ് ഹെല്‍ത്ത് അതോറിറ്റി അറിയിച്ചു.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ദുബായില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചത്. നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി ദുബായില്‍ കപ്പലുകളിലും ബോട്ടുകളിലും യാനങ്ങളിലും നടക്കുന്ന വിനോദ പരിപാടികള്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ സര്‍ക്കാര്‍ റദ്ദാക്കി.
പത്തു മാസത്തെ ഇടവേളക്ക് ശേഷം, ദുബായ് ബോളിവുഡ് പാര്‍ക്ക് തുറന്നു. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ സ്വിങ് റൈഡ് ഉള്‍പ്പടെ, ഒമ്പത് പുതിയ റൈഡുകളുമായാണ് പാര്‍ക്ക് തുറന്നിരിക്കുന്നത്. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഉല്ലാസ കേന്ദ്രത്തിന്റെ പ്രവത്തനം.
ജനപ്രീതിയാര്‍ജ്ജിച്ച ലണ്ടന്‍ ബ്ലാക്ക് കാബ് എന്നറിയപ്പെടുന്ന അത്യാഡംബര കാറുകളാണ് പരീക്ഷണാടിസ്ഥാനത്തില്‍ ദുബായ് നിരത്തിലിറക്കുക. ലണ്ടനില്‍ ഓടുന്ന ടാക്സിയുടെ മാതൃകയില്‍ പകുതി വളഞ്ഞ ആകൃതിയിലും കറുത്ത നിറത്തിലുമുള്ള കാറുകളാണ് ഫെബ്രുവരിയോടെ ദുബായ് നിരത്തുകളില്‍ ഓടിത്തുടങ്ങുക.
സ്കൂള്‍ ബസുകളില്‍ 50% സീറ്റുകള്‍ ഒഴിച്ചിടണമെന്ന് അധികൃതര്‍. ബസില്‍ കയറും മുന്‍പ് കുട്ടികളുടെ ശരീരോഷ്മാവ് പരിശോധിക്കുകയും ഇരിപ്പിടത്തില്‍ അകലം ഉറപ്പാക്കുകയും വേണം. കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ ബസുകളില്‍ ക്യാമറകളും സെന്‍സറുകളും ഉള്‍പ്പെടെയുള്ള സ്മാര്‍ട് സംവിധാനങ്ങള്‍ ഒരുക്കി.