ദുബായ്: കോവിഡ് വാക്സീന് എടുക്കാന്‍ പോകുന്നവര്‍ക്ക് അടുത്തമാസം 18 വരെ സൗജന്യമായി യാത്രചെയ്യാന്‍ സൗകര്യമൊരുക്കി ഹലാ ടാക്സി. ‘HALAVAC’ എന്ന കോഡ് ചേര്‍ത്ത് കരീം ആപ്പില്‍ ബുക്ക് ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ ഹലാ സൈറ്റില്‍. 10 വാക്സിനേഷന് കേന്ദ്രങ്ങളില്‍ പോകാനാണ് ഈ ആനുകൂല്യം.
വാക്സിനേഷന് കേന്ദ്രങ്ങള്‍: ജുമൈറ സഫ അല്‍ ഇത്തിഹാദ് ഹെല്‍ത്ത് സെന്റര്‍, ദെയ്റ ഹോര് അല്‍ അന്‍സ് ഹെല്‍ത്ത് സെന്റര്‍, ഖിസൈസ് ഹെല്‍ത്ത് സെന്റര്‍, സാബീല്‍ പ്രൈമറി ഹെല്‍ത്ത് കെയര്‍ സെന്റര്‍, ഖാവനീജ് അല്‍ മിസ്ഹര് പ്രൈമറി ഹെല്‍ത്ത് കെയര്‍ സെന്റര്‍, നാദ് അല്‍ ഹമര്‍ പ്രൈമറി ഹെല്‍ത്ത് കെയര്‍ സെന്റര്‍, അല്‍ ബര്‍ഷ പ്രൈമറി ഹെല്‍ത്ത് കെയര്‍ സെന്റര്‍, ജുമൈറ അല്‍ സഫ പ്രൈമറി ഹെല്‍ത്ത് കെയര്‍ സെന്റര്‍, വേള്‍ഡ് ട്രേഡ് സെന്റര്‍, ദുബായ് പാര്‍ക്സ് ആന്‍ഡ് റിസോര്‍ട്സ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.