ദുബായ്: വാഹന പ്രേമികളുടെ ഹരമായ ലണ്ടന്‍ ടാക്സികള്‍ ഇനി ദുബായിലെ നിരത്തുകളിലും. ജനപ്രീതിയാര്‍ജ്ജിച്ച ലണ്ടന്‍ ബ്ലാക്ക് കാബ് എന്നറിയപ്പെടുന്ന അത്യാഡംബര കാറുകളാണ് പരീക്ഷണാടിസ്ഥാനത്തില്‍ ദുബായ് നിരത്തിലിറക്കുക. ലണ്ടനില്‍ ഓടുന്ന ടാക്സിയുടെ മാതൃകയില്‍ പകുതി വളഞ്ഞ ആകൃതിയിലും കറുത്ത നിറത്തിലുമുള്ള കാറുകളാണ് ഫെബ്രുവരിയോടെ ദുബായ് നിരത്തുകളില്‍ ഓടിത്തുടങ്ങുക.
ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട് അതോറിറ്റി ഡയറക്ടര്‍ ജനറലും ആര്‍ടിഎ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനുമായ മതാര്‍ മുഹമ്മദ് അല്‍ തായറാണ് ഇക്കാര്യം അറിയിച്ചത്. പരീക്ഷണാടിസ്ഥാനത്തില്‍ ദുബായ് രാജ്യാന്തര വിമാനത്താവളത്തിലായിരിക്കും ദുബായ് ടാക്സി കോര്‍പറേഷന്റെ നേതൃത്വത്തില്‍ ആദ്യസേവനം ആരംഭിക്കുക. ദുബായിലെ ടാക്സി സേവനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുള്ള ആര്.ടി.എയുടെ സമര്‍പ്പിത പദ്ധതികളുടെ ഭാഗമായാണു ഈ നടപടി.
ലണ്ടന്‍ ടാക്സിയുടെ പോലെ പ്രത്യേക ക്യാബിനുകളിലായി ആറ് ഇരിപ്പിടം ഉണ്ടായിരിക്കും. സാറ്റ്ലൈറ്റ് അധിഷ്ഠിത നാവിഗേഷന്‍ സിസ്റ്റം, വോയിസ് കമാന്‍ഡ് സിസ്റ്റം തുടങ്ങിയ ഉള്‍പ്പെടെ അത്യാധുനിക സൗകര്യവും ഉണ്ടായിരിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.