ദുബായ്: യുഎഇ ആസ്ഥാനമായുള്ള എമിറേറ്റ്സ്, ഇത്തിഹാദ് വിമാനങ്ങള്‍ യുകെയിലേയ്ക്കുള്ള സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തി. ദുബായില്‍ നിന്നും അബുദാബിയില്‍ നിന്നും യുകെയിലെ എല്ലാ കേന്ദ്രങ്ങളിലേയ്ക്കുമുള്ള വിമാനങ്ങളാണ് നിര്‍ത്തലാക്കിയത്. ഇതുസംബന്ധിച്ച് വിമാന കമ്പനികള്‍ ട്വീറ്റ് ചെയ്തു. യുഎഇയില്‍ നിന്നുള്ള വിമാനങ്ങള്‍ യുകെയും നിര്‍ത്തലാക്കിയിരുന്നു.
ബര്‍മിങ് ഹാം, ഗ്ലാസ്ഗോ, ലണ്ടന്‍, മാഞ്ചസ്റ്റര്‍ എന്നിവിടങ്ങളിലേയ്ക്കുള്ള വിമാനങ്ങളാണ് എമിറേറ്റ്സ് റദ്ദാക്കിയത്. അബുദാബിയില്‍ നിന്ന് യുകെയിലെ എല്ലാ വിമാനത്താവളങ്ങളിലേയ്ക്കുമുള്ള സര്‍വീസുകള്‍ ഇത്തിഹാദും റദ്ദാക്കി. ഇതിനകം ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് സര്‍വീസ് പുനരാരംഭിച്ചാല്‍ യാത്ര ചെയ്യാമെന്ന് അധികൃതര്‍ അറിയിച്ചു. വിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭ്യമാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.