Currency

കോവിഡ് വ്യാപനം: ദുബായില്‍ സ്വകാര്യ ചടങ്ങുകള്‍ക്ക് കര്‍ശന നിയന്ത്രണം; വിവാഹത്തിന് 10 പേര്‍ക്ക് മാത്രം അനുമതി

സ്വന്തം ലേഖകന്‍Saturday, January 23, 2021 8:21 pm
dubai
Villa-kochi-Kerala

ദുബായ്: ദുബായില്‍ സ്വകാര്യ ചടങ്ങുകള്‍ക്ക് കര്‍ശന നിയന്ത്രണം. വിവാഹ ചടങ്ങുകള്‍ക്ക് കുടുംബത്തിലെ അംഗങ്ങള്‍ക്ക് പുറമെ 10 പേര്‍ക്ക് മാത്രമാണ് അനുമതി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ദുബായില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചത്. നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി ദുബായില്‍ കപ്പലുകളിലും ബോട്ടുകളിലും യാനങ്ങളിലും നടക്കുന്ന വിനോദ പരിപാടികള്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ സര്‍ക്കാര്‍ റദ്ദാക്കി. ബോട്ടിലും കപ്പലുകളിലും നടത്തുന്ന ഭക്ഷണശാലകളുടെ നടത്തിപ്പിനും വിലക്കുണ്ട്.

രാജ്യത്തെ കോവിഡ് മരണസംഖ്യ 776 ആയി. കോവിഡ് മുന്‍കരുതലുകള്‍ ലംഘിച്ച അഞ്ച് സ്ഥാപനങ്ങള്‍ ദുബായ് നഗരസഭ അടച്ചുപൂട്ടി. അതേസമയം, ദുബായില്‍ നടക്കാനിരിക്കുന്ന ഈജിപ്ഷ്യന്‍ ഗായകന്‍ അമര്‍ ദിയാബിന്റെ സംഗീതകച്ചേരി കര്‍ശനമായ നിയന്ത്രണങ്ങളോടെ നടക്കുമെന്ന് അറിയിച്ചിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x