Currency

ദുബായില്‍ പുതിയ ആസ്റ്റര്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി തുറന്നു

സ്വന്തം ലേഖകന്‍Monday, February 4, 2019 8:16 pm

ദുബായ്: അല്‍ ഖിസൈസില്‍ 150 കിടക്കകളുള്ള പുതിയ ആസ്റ്റര്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി തുറന്നു. ആശുപത്രിയുടെ ഉദ്ഘാടനം ദുബായ് ഹെല്‍ത്ത് അതോറിറ്റി ഡയറക്ടര്‍ ജനറല്‍ ഹുമൈദ് അല്‍ ഖുത്തമി നിര്‍വഹിച്ചു. ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയര്‍ ഫൗണ്ടര്‍ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍, ദുബായ് ഹോള്‍ഡിങ്‌സ് ചെയര്‍മാന്‍ അബ്ദുള്ള അഹ്മദ് അല്‍ ഹബ്ബായ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

പുതിയ ഒരു ആശുപത്രി കൂടി ആരംഭിച്ചതോടെ ആസ്റ്റര്‍ ഡി.എം. ഹെല്‍ത്ത് കെയര്‍ വലിയ ചുവടുവെപ്പാണ് നടത്തിയിരിക്കുന്നതെന്നും ഹുമൈദ് അല്‍ ഖുത്തമി പറഞ്ഞു. പൊതുവായ സ്‌പെഷ്യാലിറ്റികള്‍ക്കുപുറമേ ന്യൂറോളജി അടക്കമുള്ള പുതിയ സ്‌പെഷ്യാലിറ്റി വകുപ്പുകളും ഉള്‍ക്കൊള്ളുന്നതാണ് അല്‍ ഖിസൈസിലെ പുതിയ ആശുപത്രി. ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ശൃംഖലയിലുള്ള 2500-ലധികം വരുന്ന ഡോക്ടര്‍മാരുടെ സേവനം കൂടുതല്‍മികച്ച പരിചരണം യുഎഇയില്‍ ലഭ്യമാക്കാന്‍ സജ്ജമായിരിക്കുകയാണെന്ന് ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു.

ആറ് ഓപ്പറേഷന്‍ തിയേറ്ററുകള്‍, ക്രിട്ടിക്കല്‍കെയര്‍ യൂണിറ്റ്, നിയോനാറ്റല്‍ യൂണിറ്റ്, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന അത്യാഹിതവിഭാഗം, ഫാര്‍മസി എന്നിവ ഉള്‍ക്കൊള്ളുന്നതാണ് ആസ്റ്റര്‍ ഹോസ്പിറ്റല്‍.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x