Currency

വന്‍ വിലക്കുറവുമായി ദുബായില്‍ വീണ്ടും സൂപ്പര്‍ സെയില്‍ ആരംഭിച്ചു

സ്വന്തം ലേഖകന്‍Wednesday, February 6, 2019 12:18 pm

ദുബായ്: വിവിധ ഉത്പന്നങ്ങള്‍ക്ക് വിലക്കുറവുമായി ദുബായില്‍ വീണ്ടും സൂപ്പര്‍ സെയില്‍. ദുബായ് വേള്‍ഡ് ട്രേഡ് സെന്ററിലെ ഷെയ്ഖ് സഈദ് ഹാളിലാണ് സൂപ്പര്‍ സെയില്‍ ആരംഭിച്ചത്. വില്‍പന ഈ മാസം ഒന്‍പതിന് സമാപിക്കും. സുഗന്ധദ്രവ്യങ്ങള്‍, സൗന്ദര്യവര്‍ധക വസ്തുക്കള്‍, ഫാഷന്‍, ഹാന്‍ഡ് ബാഗുകള്‍, പാദരക്ഷകള്‍, വാച്ചുകള്‍, സണ്‍ഗ്ലാസ് തുടങ്ങിയവയാണ് ഇവിടെ വില്‍ക്കുന്നത്.

ബോസ്, ഗസ്, മാക്‌സ് ഫാക്ടര്‍, ഡിആന്‍ഡ്ജി, സെറുറ്റി, ആര്‍ട്‌ഡെകോ, ഐസ് ബര്‍ഗ്, പാരിസ് ഹില്‍ട്ടണ്‍, റീബോക്, നൈക് തുടങ്ങിയ ബ്രാന്‍ഡുകളുടെ ഉത്പന്നങ്ങള്‍ വിലക്കുറവില്‍ ലഭിക്കും. പ്രവേശനം സൗജന്യം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x