
ദുബായ്: വിളിച്ചാല്‍ ആറു മിനിറ്റിനുള്ളില്‍ ഡോക്ടറുമായി എത്തുന്ന കാറും പെട്ടെന്നു പാഞ്ഞെത്തുന്ന ഇലക്ട്രിക് ബൈക്കും ദുബായ് കോര്പറേഷന് ഫോര്‍ ആംബുലന്‍സ് സര്‍വീസ് (ഡിസിഎഎസ്) ഏര്‍പ്പെടുത്തി. ആംബുലന്സിനെക്കാള് വേഗത്തില്‍ എത്തുമെന്നതിനാല്‍ ഇതിനുള്ളില്‍ ഡോക്ടറിന്റെ സേവനവും ലഭ്യമാക്കും. പാരാമെഡിക്കല്‍ സ്റ്റാഫിനു പകരം ഇതാദ്യമായാണ് ഡോക്ടറുടെ സേവനം ലഭ്യമാക്കുന്നത്. ഇലക്ട്രിക് ബൈക്കിന്റെ സേവനവും ഡിസിഎഎസ് ഏര്‍പ്പെടുത്തുന്നത് ഇതാദ്യമാണ്.
അടിയന്തര ചികിത്സ ആവശ്യമായ രോഗികള്‍ക്ക് ഇത് വളെര ഗുണം ചെയ്യും. ഇപ്പോള്‍ എട്ടുമിനിറ്റിനുള്ളില്‍ ലഭ്യമാവുന്ന സേവനം ആറുമിനിറ്റാക്കുകയാണ് ഈ നടപടികളിലൂടെ ലക്ഷ്യമിടുന്നത്. ഏറ്റവും ചുരുക്കി നാലു മിനിറ്റിനുള്ളില്‍ സേവനം ലഭ്യമാക്കാനാണ് ഡിസിഎഎസിന്റെ ശ്രമം. ഇതുവരെ അടിയന്തര സേവനം ആവശ്യമായി വന്ന സാഹചര്യങ്ങളില്‍ മുപ്പതു ശതമാനത്തോളം കേസുകളില്‍ നാലു മിനിറ്റിനുള്ളില്‍ സേവനം ലഭ്യമാക്കിയിട്ടുണ്ടെന്നും ഡിസിഎഎസ് ചൂണ്ടിക്കാട്ടുന്നു. നാലു കാറുകളാണ് ഇപ്പോള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. ദെയ്റ, ബര്‍ദുബായ്, ഹത്ത എന്നിവിടങ്ങളിലാണിത്. ദുബായില്‍ രണ്ടിടത്താണ് നാലു ബൈക്കുകളും ഉണ്ടാകുക.
ഹൃദ്രോഗം ഉള്‍പ്പടെയുള്ള രോഗങ്ങള്‍ക്കാണ് അടിയന്തര ചികിത്സ വേണ്ടത് എന്നതിനാല്‍ ഈ മേഖലയില്‍ പ്രാവീണ്യമുള്ള ഡോക്ടര്‍മാരെയാണ് കാറില്‍ സേവനത്തിനായി അയയ്ക്കുന്നതെന്നും അധികൃതര്‍ വെളിപ്പെടുത്തി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.