Currency

ഷെയ്ഖ് ഹംദാന്റെ ‘ചാലഞ്ച്’; ഇന്ത്യക്കാരുടെ എണ്ണം കൂടിവരുന്നതായി റിപ്പോര്‍ട്ട്

സ്വന്തം ലേഖകന്‍Thursday, February 7, 2019 11:43 am

ദുബായ്: ആഞ്ഞുപിടിച്ചാല്‍ ആരോഗ്യവും പോരുമെന്ന വിശ്വാസമുറച്ചതോടെ മലയാളികളടക്കമുള്ള ഇന്ത്യക്കാര്‍ വ്യായാമത്തിന്റെ ട്രാക്കില്‍ കുതിക്കുന്നു. ദുബായില്‍ ആവേശപൂര്‍വം ആയിരങ്ങള്‍ അണിനിരക്കുന്ന ഫിറ്റ്‌നസ് ചാലഞ്ചില്‍ ഇന്ത്യക്കാരുടെ എണ്ണം കൂടിവരുന്നതായാണു പുതിയ റിപ്പോര്‍ട്ട്.

ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം നേതൃത്വം നല്‍കുന്ന ചാലഞ്ച് പതിനായിരങ്ങളെയാണ് ആരോഗ്യട്രാക്കില്‍ എത്തിച്ചത്. ഈ വര്‍ഷത്തെ ചാലഞ്ചില്‍ 10,53,100 പേര്‍ പങ്കെടുത്തു. ഇതില്‍ 31 ശതമാനം ഇന്ത്യക്കാരാണ്. വലിയൊരു വിഭാഗം മലയാളികള്‍.

പങ്കെടുത്തവരുടെ എണ്ണം മുന്‍വര്‍ഷത്തെക്കാള്‍ 34% കൂടുകയും ചെയ്തു. ജീവിതട്രാക്കില്‍ ‘സ്മാര്‍ട്’ ആകാന്‍ 30 മിനിറ്റ് വീതം 30 ദിവസം വ്യായാമം ചെയ്യാനാണ് ഫിറ്റ്‌നസ് ചാലഞ്ചിലൂടെ ഷെയ്ഖ് ഹംദാന്‍ ആഹ്വാനം ചെയ്തത്. 30 ദിവസം കഴിയുമ്പോഴേക്കും പലരും പുതിയ ശീലത്തിലേക്കു മാറുമെന്നതാണ് ഇതിന്റെ നേട്ടം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x