മാനദണ്ഡങ്ങള്‍ പാലിക്കാതെ നിര്‍മിച്ച നാലു ലക്ഷത്തോളം ഫേസ് മാസ്കുകളും ഗ്ലൗസുകളും മറ്റും കഴിഞ്ഞ വര്‍ഷം പിടികൂടിയതായി ദുബായ് പൊലിസ് പറഞ്ഞു. മൂന്ന് വില്ലകളിലായി സംഭരിച്ച 400,000 വ്യാജ ഫേസ് മാസ്കുകള്‍, 25,000 ഗ്ളൗസുകള്‍, പ്രമുഖ ബ്രാന്‍ഡുകളുടെ പേരില്‍ നിര്‍മിച്ച 29,187 വ്യാജ വാച്ചുകള്‍ എന്നിവയാണ് പിടിച്ചെടുത്തത്. ദുബായ് പൊലിസിലെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജമാല്‍ സാലിം അല്‍ ജല്ലഫ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.