ദുബായ്: നിക്ഷേപ- സ്പെഷല്‍ വീസ നടപടികള്‍ വേഗത്തിലാക്കാന്‍ ഓണ്‍ലൈന്‍ സേവനം വിപുലമാക്കി ദുബായ് എമിഗ്രേഷന്‍. നിക്ഷേപകര്‍ക്കുള്ള ഗോള്‍ഡന്‍ വീസ, റിട്ടയര്‍മെന്റ് വീസ നടപടികള്‍ വേഗത്തിലാക്കും. ദുബായ് ടൂറിസവുമായി ഇതുസംബന്ധിച്ച ധാരണാപത്രത്തില്‍ ഒപ്പുവച്ചു.
അപേക്ഷ നല്‍കാനും മറ്റു നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനും കൂടുതല്‍ സംവിധാനമൊരുക്കും. ഇതിനായി ജീവനക്കാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കും. ക്രൂസ് ടൂറിസം മേഖല സജീവമാകുന്നതോടെ സന്ദര്‍ശകരുടെ എണ്ണം കൂടും.
ദുബായില്‍ കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് റിട്ടയര്‍മെന്റ് വീസ പദ്ധതി തുടങ്ങിയത്. 55 വയസ് മുതലുള്ള താമസവീസക്കാര്‍ക്കും മറ്റു വിദേശികള്‍ക്കും പങ്കാളിക്കൊപ്പം അപേക്ഷിക്കാം. വെബ്സൈറ്റ്: www.retireindubai.com.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.