ദുബായ്: ദുബായ് മെട്രോ കൂടുതല്‍ ഹൈടെക്കായി മാറുന്നു. യാത്രക്കാര്‍ക്ക് കാത്തിരിപ്പില്ലാതെ സുഗമ യാത്ര ഉറപ്പുവരുത്തുന്നതിന് ദുബായ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി നിര്‍മിതബുദ്ധി സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താനുള്ള തിടുക്കത്തിലാണ്. ഏറ്റവും തിരക്കുള്ള സമയം കണ്ടെത്തി യാത്രക്കാര്‍ക്ക് നിര്‍ദേശം നല്‍കുന്നതിനായി നിര്‍മിത ബുദ്ധി, സിമുലേറ്റര്‍ എന്നിവ പ്രയോജനപ്പെടുത്തുന്ന പുതിയ പദ്ധതിയുടെ പരീക്ഷണം തുടങ്ങിയതായി ആര്‍.ടി.എ അറിയിച്ചു.
പുതിയ സാങ്കേതികവിദ്യ മെട്രോ സ്റ്റേഷനുകളിലും പൊതു ഇവന്റുകളിലും തിരക്കേറിയ സമയങ്ങളില്‍ ക്രൗഡ് മാനേജുമെന്റിന് സഹായകരമാകും. മെട്രോ ഉപയോക്താക്കളുടെ യാത്രകള്‍, നോള്‍ കാര്‍ഡുകളുടെ ഡാറ്റ, മെട്രോ ഡിമാന്‍ഡ് അല്‍ഗോരിതം എന്നിവ സമന്വയിപ്പിച്ചാണ് സാങ്കേതികവിദ്യയിലൂടെ ഏറ്റവും തിരക്കേറിയ സമയം നിര്‍ണയിക്കുക.
ഭാവിയില്‍ കൂടുതല്‍ മെട്രോ റൂട്ടുകളും ഇരട്ടിയോളം യാത്രക്കാരെയും പ്രതീക്ഷിക്കുന്നുണ്ട് ദുബായ്. പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ കാത്തിരിപ്പു സമയം 40 മുതല്‍ 80 ശതമാനം വരെ കുറക്കാനാവും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.