Currency

കെട്ടിട വാടക: ദുബായില്‍ പുതിയ നിയമം

സ്വന്തം ലേഖകന്‍Sunday, January 10, 2021 5:35 pm

ദുബായ്: കെട്ടിട വാടക ഇടക്കിടെ വര്‍ധിക്കുന്നത് നിയന്ത്രിക്കാന്‍ ദുബായില്‍ പുതിയ നിയമം വരുന്നു. കെട്ടിട വാടകയുടെ മൂല്യം കണക്കാക്കി സര്‍ക്കാര്‍ നിശ്ചയിക്കുന്ന ഫീസ് മൂന്ന് വര്‍ഷത്തേക്കു വര്‍ധിപ്പിക്കുന്നത് തടയുന്നതാണ് പുതിയ നിയമം. ഇതോടൊപ്പം വാടക കരാറുകളുടെ കാലാവധി സാധുതയും ദീര്‍ഘിപ്പിക്കും.

വാടക ഉയരാതിരിക്കാന്‍ പുതിയ നടപടി സഹായകമാകും എന്നാണ് അധികൃതരുടെ വിലയിരുത്തല്‍. താമസക്കാര്‍ക്ക് സാന്ത്വനം പകരുന്ന നടപടി കൂടിയാണിത്. വര്‍ഷം തോറും വാടക പുതുക്കുമ്പോള്‍ വരുത്തുന്ന വര്‍ധനവ് മൂന്ന് വര്‍ഷത്തേക്ക് തുടരില്ല എന്നാണ് വിലയിരുത്തല്‍.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x