വിദേശ സിലബസുകള്‍ പഠിപ്പിക്കുന്ന സ്വകാര്യ സ്കൂളുകള്‍ക്കും യുഎഇ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സിലബസ് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന പൊതു-സ്വകാര്യ വിദ്യാലയങ്ങള്‍ക്കും ഇത് ബാധകമാണ്.
പൊതുമാപ്പുപയോഗപ്പെടുത്തി രേഖകള്‍ കൃത്യമാക്കിയ അനധികൃത താമസക്കാര്‍ക്ക് ജോലി അന്വേഷിക്കാനും പുതിയ സ്പോണ്‍സറെ കണ്ടെത്താനും വേണ്ടിയാണ് താത്കാലിക വിസ അനുവദിച്ചിരുന്നത്. പൊതുമാപ്പ് അവസാനിച്ചതോടെ താത്കാലിക വിസ അനുവദിക്കുന്നത് നിര്‍ത്തിവെച്ചു.
അറ്റകുറ്റപ്പണികള്‍ക്കായി ദുബായി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഒരു റണ്‍വേ അടച്ചിടുന്നതായി റിപ്പോര്‍ട്ട്. വിമാനത്താവളത്തിലെ പടിഞ്ഞാറുഭാഗത്തെ റണ്‍വേയാണ് അടയ്ക്കുന്നത്. ഇതുകാരണം ഏപ്രില്‍ 16 മുതല്‍ മേയ് 30 വരെ ഏതാനും വിമാന സര്‍വീസുകളില്‍ മാറ്റം ഉണ്ടാവുമെന്ന് എമിറേറ്റ്സ് എയര്‍ലൈന്‍സ് അറിയിച്ചു.
ദുബായില്‍ സന്ദര്‍ശകരായ ഡോക്ടര്‍മാര്‍ക്ക് ജോലി ചെയ്യാന്‍ ഇനി പുതിയ ലൈസന്‍സ്. മൂന്ന് ക്ലിനിക്കുകളില്‍ രണ്ടുവര്‍ഷം ജോലി ചെയ്യാം. കുടുംബത്തെ സ്പോണ്സര് ചെയ്യാം. ദുബായ് ഹെല്‍ത്ത് കെയര്‍ സിറ്റി അതോറിറ്റിയാണ് ലൈസന്‍സ് നല്‍കുക. ജനുവരി 25 മുതല്‍ പുതിയ സംവിധാനം നിലവില്‍ വരും.
യുഎഇയില്‍ കഴിഞ്ഞവര്‍ഷം സ്വദേശിവല്‍ക്കരണം ഇരുന്നൂറു ശതമാനം വര്‍ധിപ്പിക്കാനായെന്നും ഈ വര്‍ഷം അത് ഇരട്ടിയാക്കുമെന്നും ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. മന്ത്രിസഭാ യോഗത്തിനു ശേഷം അദ്ദേഹം ട്വിറ്ററില്‍ കുറിച്ചതാണിത്.
കൊച്ചു കൂട്ടുകാര്‍ക്ക് കളിച്ച് തിമര്ക്കുവാന് ദുബായില്‍ ഇന്ഫ്ളാറ്റബ്ള് അഡ്വഞ്ചര്‍ പാര്‍ക്ക് തുറന്നു. അല്‍ ഖൂസില്‍ 23,000 ചതുരശ്ര അടിയിലൊരുങ്ങിയ എയര്‍ മാനിയാക്സ് എന്ന ഇന്‍ഡോര്‍ പാര്‍ക്ക് കുടുംബങ്ങളെയും കുട്ടികളെയും ആകര്‍ഷിക്കും വിധം അഞ്ചു സോണുകളിലായി പതിനഞ്ചോളം വിനോദങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
വാണിജ്യ നിയമ ലംഘനങ്ങള്‍ക്കുള്ള പിഴ ശിക്ഷയില്‍ 2019ലും 50 ശതമാനം ഇളവ് അനുവദിക്കുമെന്ന് ദുബായ് സാമ്പത്തിക വികസന വകുപ്പ് (ഡിഇഡി) അറിയിച്ചു. സ്വകാര്യ സ്ഥാപനങ്ങളെ സഹായിക്കുന്നതിനും രാജ്യത്ത് വ്യാപരത്തിനുള്ള സൗകര്യങ്ങള്‍ എളുപ്പമാക്കുന്നതിന്റെയും ഭാഗമായാണ് നടപടി.
വിവിധ രാജ്യങ്ങളെയും സംസ്കാരങ്ങളെയും ഇഴചേര്‍ക്കുന്ന ആഗോള ഗ്രാമം കഴിഞ്ഞ രണ്ടു മാസത്തിനിടെ സന്ദര്‍ശിച്ചത് 30 ലക്ഷം പേരാണ്. സന്ദര്‍ശകരുടെ സംതൃപ്തി സൂചികയില്‍ പത്തില്‍ ഒന്‍പത് റേറ്റിങ് ലഭിച്ചെന്ന നേട്ടമാണ് ഗ്ലോബല്‍ വില്ലേജിന് സ്വന്തമായത്.
സാങ്കേതിക തകരാറുകളെ തുടര്‍ന്ന് ദുബായ് മെട്രോയുടെ പ്രവര്‍ത്തനം ഏറെ നേരം തടസപ്പെട്ടു. ചൊവ്വാഴ്ച പുലര്‍ച്ചെ തിരക്കേറിയ സമയത്താണ് സാങ്കേതിക തകരാറുണ്ടായത്.
1090 ഹൈടെക് വാഹനങ്ങള്‍ ദുബായ് ടാക്സി നിരയിലേക്ക്എത്തുന്നു. ഇതില്‍ 776 എണ്ണം വൈദ്യുതിയിലും പെട്രോളിലും പ്രവര്‍ത്തിക്കുന്ന ഹൈബ്രിഡ് വാഹനങ്ങളാണ്. ഇതുസംബന്ധിച്ച കരാറില്‍ ആര്‍ടിഎ ചെയര്മാന് മത്തര്‍ അല്‍ തായര്‍ ഒപ്പുവച്ചു.