
ദുബായ്: പൊതുമാപ്പ് സമയത്ത് ആറുമാസത്തെ താത്കാലിക വിസ നല്‍കിയിരുന്നത് ഡിസംബര്‍ 31ഓടെ അവസാനിപ്പിച്ചുവെന്ന് യുഎഇ അധികൃതര്‍ വ്യക്തമാക്കി.
പൊതുമാപ്പുപയോഗപ്പെടുത്തി രേഖകള്‍ കൃത്യമാക്കിയ അനധികൃത താമസക്കാര്‍ക്ക് ജോലി അന്വേഷിക്കാനും പുതിയ സ്പോണ്‍സറെ കണ്ടെത്താനും വേണ്ടിയാണ് താത്കാലിക വിസ അനുവദിച്ചിരുന്നത്. പൊതുമാപ്പ് അവസാനിച്ചതോടെ താത്കാലിക വിസ അനുവദിക്കുന്നത് നിര്‍ത്തിവെച്ചു. താത്കാലിക വിസ സംബന്ധിച്ച് അമര്‍ സെന്ററുകളില്‍ നിരവധി അന്വേഷണങ്ങള്‍ ഇപ്പോഴും വന്നു കൊണ്ടിരിക്കുകയാണ്.
പൊതുമാപ്പ് തുടങ്ങിയ ഓഗസ്റ്റ് ഒന്നിനു മുന്‍പുള്ള നിയമലംഘകര്‍ക്ക് മാത്രമാണ് രേഖകള്‍ കൃത്യമാക്കിയശേഷം താത്കാലിക വിസ നല്‍കിയിരുന്നത്. പൊതുമാപ്പ് അവസാനിച്ചതോടെ ഇത് നിര്‍ത്തിവെച്ചിരിക്കുകയാണെന്ന് അമര്‍ സെന്ററിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.