യു.എ.ഇ സ്കൂള്‍ കാന്റീനുകളില്‍ വില്ക്കാന് പാടില്ലാത്ത ഭക്ഷണ സാധനങ്ങളുടെ പട്ടിക വിദ്യാഭ്യാസ മന്ത്രാലയം പ്രസിദ്ധീകരിച്ചു. വിദ്യാര്‍ത്ഥികളുടെ ആരോഗ്യത്തെ ഹാനികരമായി ബാധിക്കുന്ന ഒമ്പത് ഇനം ഭക്ഷണ വസ്തുക്കളാണ് നിരോധിച്ചത്. ഇവയുടെ പട്ടിക രാജ്യത്തെ മുഴുവന്‍ സ്കൂളുകളിലും വിതരണം ചെയ്തിട്ടുണ്ട്.
യു.എ.ഇ വടക്കന്‍ എമിറേറ്റുകളിലെ വൈദ്യുതി നിരക്ക് 40 ശതമാനം വെട്ടിക്കുറച്ചു. കിലോവാട്ടിന് 45 ഫില്‍സ് ഈടാക്കിയിരുന്നത് 28 ഫില്‍സായി കുറയും. നാല് എമിറേറ്റുകളിലെ പ്രവാസികളടക്കം പതിനായിരക്കണക്കിന് പേര്‍ക്ക് ഈ ഇളവ് ആശ്വാസമാകും.
ലോകത്തെ ആദ്യ കടലാസ് രഹിത നഗരമെന്ന പദവി രണ്ട് വര്‍ഷത്തിനുള്ളില്‍ സ്വന്തമാക്കാനൊരുങ്ങുകയാണ് ദുബായ്. എല്ലാ സര്‍ക്കാര്‍ വകുപ്പുകളും ഡിജിറ്റലൈസ് ചെയ്താണ് കടലാസ് ഉപയോഗം കുറയ്ക്കാന്‍ ശ്രമിക്കുന്നത്. 2021 ഡിസംബര്‍ പന്ത്രണ്ടിന് ആദ്യ പേപ്പര്‍ രഹിത നഗരമായി ദുബായിയെ പ്രഖ്യാപിക്കുകയാണ് ലക്ഷ്യം.
ജബല്‍ അലി ലെഹ്ബാബ് റോഡിന്റെ പേരാണ് എക്സ്പോ റോഡെന്ന് മാറ്റിയിരിക്കുന്നത്. പശ്ചിമേഷ്യയില്‍ ആദ്യമായി ദുബായില്‍ നടക്കാനിരിക്കുന്ന വേള്‍ഡ് എക്സ്പോയ്ക്ക് മുന്നോടിയായാണ് റോഡിന്റെ പേരുമാറ്റം. 2020 ഒക്ടോബര്‍ 20 മുതല്‍ 2021 ഏപ്രില്‍ 10 വരെ നടക്കാനിരിക്കുന്ന എക്സ്പോയില്‍ രണ്ടര കോടി സന്ദര്‍ശകരെത്തുമാണ് പ്രതീക്ഷിക്കപ്പെടുന്നത്.
പത്തിന് പകരം തന്റെ ഇരുപത് വര്‍ഷത്തെ മാറ്റം വ്യക്തമാക്കുന്ന മൂന്ന് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് ശൈഖ മൈസാ ബിന്ത് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. ഇന്‍സ്റ്റഗ്രാം സ്റ്റോറിയായാണ് മൈസ തന്റെ മൂന്ന് ചിത്രങ്ങള്‍ ഒരുമിച്ച് പോസ്റ്റ് ചെയ്തത്.
വാറ്റ് തിരികെ ലഭിക്കേണ്ട ബിസിനസ് സ്ഥാപനങ്ങള്‍ക്ക് യു.എ.ഇയിലോ, വാറ്റ് നടപ്പാക്കിയ മറ്റ് ജി.സി.സി രാജ്യങ്ങളിലോ സ്ഥാപനങ്ങള്‍ ഉണ്ടാകാന്‍ പാടില്ല എന്നതാണ് ആദ്യത്തെ വ്യവസ്ഥ. യു.എ.ഇയില്‍ നികുതി നല്കാന് ബാധ്യതയുള്ള വിദേശ സ്ഥാപനങ്ങള്‍ ആയിരിക്കരുത്. ബിസിനസ് ആരംഭിച്ച രാജ്യത്തെ അതോറിറ്റിയില്‍ രജിസ്ട്രേഷന് ഉണ്ടായിരിക്കണം.
നിലവിലുള്ള ഗേറ്റുകളിലും സാങ്കേതിക സംവിധാനങ്ങളിലും മാറ്റമുണ്ടാകും. പുതിയ ടിക്കറ്റ് വെന്‍ഡിങ് മെഷീനുകള്‍ (ടിവിഎം), ടിക്കറ്റ് ഓഫിസ് മെഷീനുകള്‍ (ടിഒഎം), 3ഡി സെന്‍സറുകളോടു കൂടിയ ഓട്ടമേറ്റഡ് ഫെയര്‍ കലക്ഷന്‍ (എഎഫ്സി) ഗേറ്റുകള്‍ എന്നിവ സ്ഥാപിക്കും. കേന്ദ്രീകൃത നിയന്ത്രണ സംവിധാനവും പരിഷ്കരിക്കും. മാര്‍ച്ചോടെ ഇവ സ്ഥാപിക്കും.
ദുബായില്‍ 2018ല്‍ അപകടത്തില്‍പ്പെട്ടവരില്‍ കൂടുതലും ഇന്ത്യക്കാരെന്ന് കണക്കുകള്‍. ദുബായ് ആംബുലന്‍സ് കോര്പ്പറേഷന് പുറത്തുവിട്ട കണക്കിലാണ് ഇതുള്ളത്. വിവിധ കാരണങ്ങളാല്‍ ആംബുലന്‍സ് വിളിച്ചവരില്‍ ഇന്ത്യക്കാരാണ് മുന്നില്‍.
ഫെബ്രുവരി ഒന്നിനാണ് സര്‍വീസ് ആരംഭിക്കുന്നത്. തുടക്കത്തില്‍ ആഴ്ചയില്‍ മൂന്ന് ദിവസമാണ് സര്‍വീസ്. കോഴിക്കോട് സര്‍വീസിന്റെ ഇക്കോണമി ക്ലാസ് മടക്ക ടിക്കറ്റുകള്‍ 670 ദിര്‍ഹത്തിലും (13,000 രൂപ) ബിസിനസ് ക്ലാസ് മടക്കടിക്കറ്റുകള്‍ 2,659 ദിര്‍ഹത്തിലും (54,075 രൂപ) ആണ് തുടങ്ങുന്നത്.
യുഎഇ സര്‍ക്കാര്‍ ആദ്യബാച്ച് ദീര്‍ഘകാലവിസ അനുവദിച്ചു. മുഹമ്മദ് ബിന്‍ റാഷിദ് മെഡല്‍ ഫോര്‍ സയന്റിഫിക് ഡിസ്റ്റിങ്ങ്ക്ഷന് ജേതാക്കളായ 20 വിദേശികള്‍ക്കാണ് ആദ്യമായി ദീര്‍ഘകാലവിസ അനുവദിച്ചത്. മുഹമ്മദ് ബിന്‍ റാഷിദ് അക്കാദമി ഓഫ് സയന്റിസ്റ്റിന്റെ വാര്‍ഷികയോഗത്തിലാണ് പ്രഖ്യാപനമുണ്ടായത്.