Currency

ദുബായില്‍ സന്ദര്‍ശകരായ ഡോക്ടര്‍മാര്‍ക്ക് ജോലി ചെയ്യാന്‍ ഇനി പുതിയ ലൈസന്‍സ്

സ്വന്തം ലേഖകന്‍Monday, January 14, 2019 1:35 pm

ദുബായ്: ദുബായില്‍ സന്ദര്‍ശകരായ ഡോക്ടര്‍മാര്‍ക്ക് ജോലി ചെയ്യാന്‍ ഇനി പുതിയ ലൈസന്‍സ്. മൂന്ന് ക്ലിനിക്കുകളില്‍ രണ്ടുവര്‍ഷം ജോലി ചെയ്യാം. കുടുംബത്തെ സ്‌പോണ്‍സര്‍ ചെയ്യാം. ദുബായ് ഹെല്‍ത്ത് കെയര്‍ സിറ്റി അതോറിറ്റിയാണ് ലൈസന്‍സ് നല്‍കുക. ജനുവരി 25 മുതല്‍ പുതിയ സംവിധാനം നിലവില്‍ വരും.

ബദല്‍ ചികിത്സാ രീതിയില്‍ ബിരുദമുള്ള ഡോക്ടര്‍മാര്‍ക്കും ദന്ത ഡോക്ടര്‍മാര്‍ക്കും ഈ ലൈസന്‍സിന് അപേക്ഷിക്കാം. നേരത്തെ മൂന്ന് മാസത്തേക്ക് ഈ ലൈസന്‍സ് അനുവദിച്ചിരുന്നു. യോഗ്യത തെളിയിക്കുന്ന രേഖയും ക്ലിനിക്കുമായുള്ള കരാറും സഹിതമാണ് ലൈസന്‍സിന് അപേക്ഷിക്കേണ്ടത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x