
ദുബായ്: കൊച്ചു കൂട്ടുകാര്‍ക്ക് കളിച്ച് തിമര്‍ക്കുവാന്‍ ദുബായില്‍ ഇന്‍ഫ്ളാറ്റബ്ള്‍ അഡ്വഞ്ചര്‍ പാര്‍ക്ക് തുറന്നു. അല്‍ ഖൂസില്‍ 23,000 ചതുരശ്ര അടിയിലൊരുങ്ങിയ എയര്‍ മാനിയാക്സ് എന്ന ഇന്‍ഡോര്‍ പാര്‍ക്ക് കുടുംബങ്ങളെയും കുട്ടികളെയും ആകര്‍ഷിക്കും വിധം അഞ്ചു സോണുകളിലായി പതിനഞ്ചോളം വിനോദങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
വളരെ ചെറിയ കുട്ടികള്‍ക്കും പ്രത്യേക കളിസ്ഥലം സജ്ജമാക്കിയിട്ടുണ്ട്. കുടുംബത്തിന് ഒരുമിച്ച് പങ്കെടുക്കാവുന്ന കളികളും സാഹസികവിനോദങ്ങളുമാണ് ഇവിടുത്തെ മുഖ്യാകര്‍ഷണം. ഡിസംബര്‍ അവസാനം തുടങ്ങിയ പാര്‍ക്ക് ഇതിനകം വിവിധ പ്രായക്കാരായ നൂറുകണക്കിനാളുകള്‍ സന്ദര്‍ശിച്ച് കഴിഞ്ഞു. 80 ദിര്‍ഹമാണ് പ്രവേശനനിരക്ക്.
പ്രവൃത്തിദിവസങ്ങളില്‍ രാവിലെ പത്ത് മുതല്‍ രാത്രി ഏഴു വരെയും ആഴ്ച്ചയുടെ അവസാനം രാവിലെ പത്ത് മുതല്‍ രാത്രി ഒമ്പത് വരെയുമാണ് സന്ദര്‍ശനസമയം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.